നോര്‍ത്ത് കരോലിനയില്‍ സ്വകാര്യവിമാനം തകര്‍ന്ന് നാസ്‌കാര്‍മുന്‍ ഡ്രൈവറും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

നാസ്‌കാര്‍ മുന്‍ ഡ്രൈവര്‍ ഗ്രെഗ് ബിഫിളും കുടുംബാംഗങ്ങളുമായ വിമാനത്തി ലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. നോര്‍ത്ത് കരോലിനയിലെ സ്റ്റേറ്റ്‌സ്വില്ലെ റീജിയണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്ന തിനിടെ യാണ് സംഭവം.

author-image
Biju
New Update
karoli

നോര്‍ത്ത് കരോലിന:  സ്വകാര്യവിമാനം തകര്‍ന്ന് നാസ്‌കാര്‍മുന്‍ ഡ്രൈവറും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. യു എസിലെ നോര്‍ത്ത് കരോലിനയിലാണ് അപകടം സംഭവിച്ചത്.

നാസ്‌കാര്‍ മുന്‍ ഡ്രൈവര്‍ ഗ്രെഗ് ബിഫിളും കുടുംബാംഗങ്ങളുമായ വിമാനത്തി ലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. നോര്‍ത്ത് കരോലിനയിലെ സ്റ്റേറ്റ്‌സ്വില്ലെ റീജിയണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്ന തിനിടെ യാണ് സംഭവം.

വിമാനം റണ്‍വേയില്‍ ഇടിച്ചിറങ്ങിയപ്പോള്‍ തീപിടിക്കു കയായിരുന്നു. ഫ്‌ലോറിഡയിലെ സരസോട്ടയിലേക്ക് പോകുകയായിരുന്നു വിമാനം. സെസ്‌ന C550 പ്രൈവറ്റ് ജെറ്റ് വ്യാഴാഴ്ച രാവിലെ 10.15 ഓടെ സ്റ്റേറ്റ്സ്വില്ലെ റീജിയണല്‍ വിമാനത്താ വളത്തിലെ റണ്‍വേയില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഗ്രെഗ് ബിഫിള്‍ ഫയര്‍ബോള്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സുഹൃത്ത് വ്യക്തമാക്കി. 

ബിഫിള്‍, ഭാര്യ ക്രിസ്റ്റീന, മക്കളായ എമ്മ,  റൈഡര്‍ എന്നിവര്‍ തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു     വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തി ല്‍പ്പെട്ടതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍  അറിയിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA)  അന്വേഷണം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.