ഫ്രാഞ്ചൈസി മോഡല്‍ പ്രീമിയര്‍ ലീഗ്; തിരുവനന്തപുരത്ത് നിന്ന് ആറ് ഡൈനാമിക് ടീമുകള്‍

ബിസിസിഐ, ഐസിസിയുടെ ബാധകമായ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് മൊത്തം 33 മത്സരങ്ങള്‍ കളിക്കും. ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്കും 7 മണിക്കും രണ്ട് മത്സരങ്ങളുണ്ടാകും.

author-image
Athira Kalarikkal
New Update
league

Kerala Cricket Association is proud to introduce a franchise model Premier League set to begin tentatively by September

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഫ്രാഞ്ചൈസി മോഡല്‍ പ്രീമിയര്‍ ലീഗില്‍ തിരുവനന്തപുരത്തെ ആറ് ഡൈനാമിക് ടീമുകള്‍ മത്സരിക്കും. ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുക. ബിസിസിഐ, ഐസിസിയുടെ ബാധകമായ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് മൊത്തം 33 മത്സരങ്ങള്‍ കളിക്കും. ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്കും 7 മണിക്കും രണ്ട് മത്സരങ്ങളുണ്ടാകും. സായാഹ്ന മത്സരങ്ങള്‍ വൈബ്രന്റ് ലൈറ്റുകള്‍ക്ക് കീഴില്‍ കളിക്കും. ലേല പ്രക്രിയയിലൂടെയായിരിക്കും കളിക്കാരെ തിരഞ്ഞെടുക്കുന്നത്.

ലീഗിനായി മികച്ച സേവനങ്ങള്‍ നല്‍കുന്ന ടിസിഎം ഗ്ലോബല്‍ മീഡിയയാണ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍. സ്റ്റാര്‍ സ്പോര്‍ട്സ്, ഡിജിറ്റല്‍ സ്ട്രീമിംഗ് പങ്കാളിയാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും വിവിധ ഇന്ത്യന്‍ ഭാഷകളിലുമുള്ള ആഗോള പ്രക്ഷേപണവും ബഹുഭാഷാ സ്ട്രീമിംഗും ആവേശകരമായ ഇവന്റ് പ്രേക്ഷകര്‍ക്ക് പ്രദര്‍ശിപ്പിക്കും. ക്രിക്കറ്റ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കളിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പറഞ്ഞു. ടൂര്‍ണമെന്റിന്റെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായി നസീര്‍ മച്ചാനെ നിയമിച്ചു. വിനോദ് എസ് കുമാര്‍ (സെക്രട്ടറി - കെസിഎ) ഗവേണിംഗ് കൗണ്‍സില്‍ കണ്‍വീനറാണ്.

Thiruvananthapuram Priemier League