Rohan Bopanna of India and Matthew Ebden of Australia
ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണയുടെ ഫ്രഞ്ച് ഓപ്പൺ 2024 പ്രതീക്ഷകൾ അവസാനിച്ചു.ഫ്രഞ്ച് ഓപൺ പുരുഷ ഡബ്ൾസ് സെമി ഫൈനലിൽ ബൊപ്പണ്ണ-മാത്യു എബ്ദെൻ സഖ്യം ഇറ്റാലിയൻ ജോഡികളായ സി​മോ​ൺ ബൊ​ലേ​ലി-​ആ​ൻ​ഡ്രി വ​വാ​സൊ​റി സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോർ: 7-5, 2-6, 6-2.
ഇറ്റാലിയൻ സഖ്യത്തിന്റെ മധുര പ്രതികാരംകൂടിയായിരുന്നു റോളണ്ട് ഗാരോസിൽ കണ്ടത്. കഴിഞ്ഞ ആസ്ട്രേലിയൻ ഓപൺ കലാശപ്പോരിൽ ഇതേ സഖ്യത്തെ തോൽപ്പിച്ചായിരുന്നു ബൊപ്പണ്ണ-മാത്യു എബ്ദെൻ സഖ്യം കന്നി ഗ്രാൻഡ്സ്ലം കിരീടം സ്വന്തമാക്കിയത്.ഫ്രഞ്ച് ഓപൺ ഡബ്ൾസിൽ രണ്ടാം തവണയാണ് രോഹൻ ബോപണ്ണ സെമി ഫൈനലിൽ പുറത്താകുന്നത്. 2022ലും സെമിയിൽ പുറത്തായിരുന്നു.
മിക്സഡ് ഡബ്ൾസിൽ ആദ്യറൗണ്ടിൽ തന്നെ പുറത്തായ ബോപ്പണ്ണക്ക് ഇനി വിംബ്ൾഡണിലാണ് പ്രതീക്ഷ. ജൂലൈ ഒന്നിനാണ് വിംബ്ൾഡൺ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.ബോപ്പണ്ണയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വർഷമാണിത്. ആസ്ട്രേലിയൻ ഓപൺ കിരീടത്തിനൊപ്പം ലോക റാങ്കിങിൽ ഒന്നാമതെത്തിയിരുന്നു. എറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരനായ ബോപ്പണ്ണയെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു.