ഫ്രഞ്ച് ഓപൺ;  വനിത ഡബ്ൾസിൽ ഗോഫ്-കാതറിന സഖ്യത്തിന് കിരീടം

author-image
Anagha Rajeev
Updated On
New Update
c

പാരിസ്: ഫ്രഞ്ച് ഓപൺ വനിത ഡബ്ൾസ് കിരീടത്തിൽ മുത്തമിട്ട് കൊകൊ ഗോഫും കാതറിന സിനിയകോവയും. ഇറ്റലിയുടെ ജാസ്മിൻ പലോലിന-സാറ എറാനി സഖ്യത്തെയാണ് യു.എസ്-ചെക് റിപ്പബ്ലിക് ജോടി ഫൈനലിൽ തോൽപിച്ചത്.

അമേരിക്കക്കാരിയായ ഗോഫിന്റെ മൂന്നാം ഗ്രാൻഡ് സ്ലാം ഡബ്ൾസ് ഫൈനലാണെങ്കിലും കിരീടം നേടുന്നത് ഇതാദ്യം. സിംഗ്ൾസ് സെമി ഫൈനലിൽ ഇഗാ സ്വിയാറ്റക്കിനോട് തോറ്റ് പുറത്താവുകയായിരുന്നു ഗോഫ്. സിംഗ്ൾസ് ഫൈനലിൽ ഇഗയോട് പരാജയം രുചിച്ച പലോലിനിക്ക് ഡബ്ൾസിലും നിരാശപ്പെടേണ്ടിവന്നു.

 

French Open 2024