ഫ്രഞ്ച് ഓപ്പണ്‍; ഇഗ സ്യാംതെക്കിന് ഹാട്രിക് കിരീടം

ഫ്രഞ്ച് ഓപ്പണില്‍ ഇഗയുടെ നാലാം കിരീടമാണിത്. ഇഗ നേടുന്ന അഞ്ചാം ഗ്രാന്‍സ്‌ലാം കിരീടം കൂടിയാണിത്. ഗ്രാന്‍സ്‌ലാം ടെന്നിസില്‍ പവോലീനി രണ്ടാം റൗണ്ടിനപ്പുറം മുന്നേറിയത് ഈ സീസണില്‍ മാത്രമാണ്.

author-image
Athira Kalarikkal
New Update
iga

Iga Swiatek holds the trophy after winning the women's final of the French Open tennis tournament

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഹാട്രിക് കിരീടം സ്വന്തമാക്കി ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്യാംതെക്ക്. വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ താരം ജാസ്മിന്‍ പവോലീനിയെ പരാജയപ്പെടുത്തിയാണ് ഹാട്രിക്  കിരീടം ഇഗ സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇഗയുടെ ജയം. സ്‌കോര്‍: 6-2, 6-1.

ഫ്രഞ്ച് ഓപ്പണില്‍ ഇഗയുടെ നാലാം കിരീടമാണിത്. ഇഗ നേടുന്ന അഞ്ചാം ഗ്രാന്‍സ്‌ലാം കിരീടം കൂടിയാണിത്. ഗ്രാന്‍സ്‌ലാം ടെന്നിസില്‍ പവോലീനി രണ്ടാം റൗണ്ടിനപ്പുറം മുന്നേറിയത് ഈ സീസണില്‍ മാത്രമാണ്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നാലാം റൗണ്ടിലെത്തിയിരുന്നു. ഇപ്പോള്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും. റൊളാങ് ഗാരോസില്‍ 20 മത്സരങ്ങളുടെ വിജയത്തുടര്‍ച്ചയുമായാണ് ഇഗ ഫൈനലിനിറങ്ങിയത്.

 

iga swiatek French Open 2024