ഫ്രഞ്ച് ഓപ്പൺ ടെന്നിസ്: വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് ക്വാർട്ടറിൽ

ഇഗ നാലാം റൗണ്ടിൽ തകർത്തുവിട്ടത് റഷ്യൻ താരം അനസ്താസിയ പൊട്ടപോവയെ ആണ്.

author-image
Athul Sanil
New Update
tennisw
Listen to this article
0.75x 1x 1.5x
00:00 / 00:00

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് ക്വാർട്ടറിൽ. ഇഗ നാലാം റൗണ്ടിൽ തകർത്തുവിട്ടത് റഷ്യൻ താരം അനസ്താസിയ പൊട്ടപോവയെ ആണ്. 40 മിനിറ്റു മാത്രം നീണ്ട പോരാട്ടത്തിലാണ് ഇഗയുടെ ‘ഡബിൾ ബാഗൽ’ ജയം (6–0, 6–0). എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന ഇഗ വളരെ മികച്ച രീതിയിൽ തന്നെയാണ് ഓരോ കളികളേയും സമീപിക്കുന്നകുത്. എല്ലാ സെറ്റുകളും 6–0 സ്കോറിനു ജയിക്കുന്നതിനാണ് ടെന്നിസിൽ ഡബിൾ ബാഗൽ എന്നു പറയുന്നത്. പുരുഷ ഡബിൾസിൽ രണ്ടാം സീഡുകളായ രോഹൻ ബൊപ്പണ്ണ–മാത്യു എബ്ദൻ സഖ്യം രണ്ടാം റൗണ്ടിൽ എത്തി.

frenc open tennis Iga Samthek