ഫ്രഞ്ച് ഓപ്പണ്‍; 40 മിനിറ്റില്‍ 6-0, 6-0 !!

അഞ്ചാം സീഡ് ചെക് താരം മാര്‍കെറ്റ വോണ്ടറോസോവയെ ആണ് ഇഗ അവസാന എട്ടില്‍ നേരിടുക. സെര്‍ബിയന്‍ താരം ഓല്‍ഗയെ 6-4, 6-2 എന്ന സ്‌കോറിന് മറികടന്നു ആണ് മാര്‍കെറ്റ അവസാന എട്ടില്‍ എത്തിയത്.

author-image
Athira Kalarikkal
Updated On
New Update
french

Photo : NDTV

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറ്റവുമായി ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ പോളണ്ട് താരം ഇഗ സ്വിറ്റെക്. എതിരാളിയായ റഷ്യന്‍ താരം അനസ്ത്യാഷയെ വെറും 40 മിനിറ്റിനുള്ളില്‍ 6-0, 6-0 എന്ന സ്‌കോറിന് എതിരാളിയെ തകര്‍ത്തത്. മത്സരത്തില്‍ വെറും 10 പോയിന്റുകള്‍ ആണ് ഇഗ എതിരാളിക്ക് നല്‍കിയത്. കഴിഞ്ഞ കളിയില്‍ ഒസാക്കയോട് മാരത്തോണ്‍ മത്സരം കളിച്ച ഇഗ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാക്കി. 

അഞ്ചാം സീഡ് ചെക് താരം മാര്‍കെറ്റ വോണ്ടറോസോവയെ ആണ് ഇഗ അവസാന എട്ടില്‍ നേരിടുക. സെര്‍ബിയന്‍ താരം ഓല്‍ഗയെ 6-4, 6-2 എന്ന സ്‌കോറിന് മറികടന്നു ആണ് മാര്‍കെറ്റ അവസാന എട്ടില്‍ എത്തിയത്. അതേസമയം മൂന്നാം സീഡ് അമേരിക്കന്‍ താരം കൊക്കോ ഗോഫും അവസാന എട്ടിലേക്ക് മുന്നേറി. ഇറ്റാലിയന്‍ താരം എലിസബറ്റയെ 6-1, 6-2 എന്ന സ്‌കോറിന് തകര്‍ത്ത കൊക്കോ തുടര്‍ച്ചയായ മൂന്നാം ഗ്രാന്റ് സ്ലാം ക്വാര്‍ട്ടര്‍ ഫൈനലിലേക്കാണ് മുന്നേറിയത്.

 

french open quarter final