സഞ്ജുവിനെ തഴഞ്ഞതില്‍ വിവാദം; ഗംഭീറിന് താല്‍പര്യം സഞ്ജുവില്‍, രോഹിതിന് താല്‍പര്യം പന്തില്‍

ടീമിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഗൗതം ഗംഭീറും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

author-image
Athira Kalarikkal
Updated On
New Update
sanju, rohit, gambhir

Gautam Gambhir, Rohit Sharma, Sanju Samson

മുംബൈ: ചാംപ്യന്‍സ് ട്രോഫി ടീം പ്രഖ്യാപിച്ചതു മുതല്‍ സഞ്ജു സാംസണിനെ ചൊല്ലി തര്‍ക്കം തുടങ്ങി. എന്തുകൊണ്ടാണ് സഞ്ജുവിന് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തതെന്ന് ക്രിക്കറ്റ് ലോകത്ത് പരക്കെ ചര്‍ച്ചയായി. ടീമിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഗൗതം ഗംഭീറും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ഗംഭീറിന്റെ രണ്ട് പ്രധാന നിര്‍ദേശങ്ങള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സിലക്ടര്‍ അജിത് അഗാര്‍ക്കറും  മറികടന്നതായാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് തീരുമാനിച്ചിരുന്ന വാര്‍ത്താ സമ്മേളനം രണ്ടു മണിക്കൂറോളം വൈകിയാണു തുടങ്ങിയത്. ചാംപ്യന്‍സ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കാനുള്ള അവസാന ഘട്ട ചര്‍ച്ച നീണ്ടതോടെയാണു വാര്‍ത്താ സമ്മേളനവും വൈകിയത്.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ മതിയെന്ന നിലപാടിലായിരുന്നു ഗൗതം ഗംഭീര്‍. എന്നാല്‍ രോഹിത് ശര്‍മയും അഗാര്‍ക്കറും ചേര്‍ന്നാണ് ഋഷഭ് പന്തിനു വേണ്ടി വാദിച്ചത്. ഒടുവില്‍ ഋഷഭ് പന്തിനെയും കെ.എല്‍. രാഹുലിനെയും വിക്കറ്റ് കീപ്പര്‍മാരായി തിരഞ്ഞെടുത്തു. സഞ്ജു പുറത്തായി. ചാംപ്യന്‍സ് ട്രോഫിയില്‍ ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്നായിരുന്നു ഗംഭീറിന്റെ മനസ്സില്‍. രോഹിത് ശര്‍മ ഇടപെട്ട് ഈ തീരുമാനവും മാറ്റി. യുവതാരമായ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാനായിരുന്നു അഗാര്‍ക്കറിനും താല്‍പര്യം. ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രധാന താരങ്ങള്‍ ടീമിലുള്ളപ്പോഴാണ് ചാംപ്യന്‍സ് ട്രോഫിക്ക് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തിലേക്ക് സിലക്ഷന്‍ കമ്മിറ്റിയെത്തിയത്.

കാരണം പറയാതെ സഞ്ജു വിട്ടുനിന്നു: കെസിഎ

സഞ്ജു കാരണം പറയാതെ ടീമില്‍നിന്നു വിട്ടുനിന്നതു കൊണ്ടാണ് വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. രഞ്ജി ട്രോഫിക്കിടയിലും സമാന അനുഭവമുണ്ടായി. കര്‍ശന അച്ചടക്കം ഉറപ്പാക്കണമെന്നാണ് ബിസിസിഐ നിര്‍ദേശം. എന്നിട്ടും സഞ്ജുവിനെതിരെ കെസിഎ നടപടിയെടുത്തിട്ടില്ലെന്നും ജയേഷ് ജോര്‍ജ് പ്രതികരിച്ചു. പക്ഷെ മികച്ച ഫോമില്‍ കളിച്ചിട്ടും എന്തുകൊണ്ടാണ് സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും തഴഞ്ഞതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

 

india Indian captain Rohit Sharma gambhir