എല്ലാവരും മൂന്ന് ഫോര്‍മാറ്റ് കളിക്കണം: ഗംഭീര്‍

'പരിക്കുകള്‍ കായികതാരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങള്‍ മൂന്ന് ഫോര്‍മാറ്റുകളും കളിച്ചതിനാല്‍ നിങ്ങള്‍ക്ക് പരിക്കേല്‍ക്കുക ആണെങ്ക, നിങ്ങള്‍ തിരികെ പോയി സുഖം പ്രാപിച്ച് വീണ്ടും വരിക.'' ഗംഭീര്‍ പറഞ്ഞു.

author-image
Athira Kalarikkal
New Update
gambhir

Gautam Gambhir

Listen to this article
0.75x1x1.5x
00:00/ 00:00

എല്ലാ കളിക്കാരും മൂന്ന് ഫോര്‍മാറ്റില്‍ കളിക്കണമെന്ന് ഗൗതം ഗംഭീര്‍. ഒരു ഫോര്‍മാറ്റിനായി പ്രത്യേക താരങ്ങള്‍ എന്നത് ഇനി വേണ്ടെന്നും ഗംഭീര്‍ പറഞ്ഞു. പരിക്ക് വരുന്നത് മത്സരങ്ങളില്‍ സാധാരണ കാര്യമാണെന്നും അതും പറഞ്ഞ് ഫോര്‍മാറ്റുകളില്‍ നിന്ന് മാറിനില്‍ക്കാനാകില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. 

'പരിക്കുകള്‍ കായികതാരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങള്‍ മൂന്ന് ഫോര്‍മാറ്റുകളും കളിച്ചതിനാല്‍ നിങ്ങള്‍ക്ക് പരിക്കേല്‍ക്കുക ആണെങ്ക, നിങ്ങള്‍ തിരികെ പോയി സുഖം പ്രാപിച്ച് വീണ്ടും വരിക.'' ഗംഭീര്‍ പറഞ്ഞു.

''നിങ്ങള്‍ മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കണം. ടെസ്റ്റ് മത്സരങ്ങള്‍ക്കായി അവനെ നിലനിര്‍ത്താന്‍ പോകുന്നു, ഏകദിനത്തിനായി ഇവരെ നിര്‍ത്താന്‍ പോകുന്നു ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. പരിക്കും ജോലിഭാരവും കാര്യങ്ങളും ഞങ്ങള്‍ കൈകാര്യം ചെയ്യാന്‍ അങ്ങനെ ചെയ്യേണ്ട കാര്യമില്ല,'' സ്റ്റാര്‍ സ്‌പോര്‍ട്‌സ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗംഭീര്‍ പറഞ്ഞു.

india Gautam Gambhir