ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

2027 ഡിസംബര്‍ 31 വരെ മൂന്നര വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞവര്‍ഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ തുടരുകയായിരുന്നു

author-image
Prana
New Update
gautam gambhir
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ഗൗതം ഗംഭീറിനെ നിയമിച്ചു. രാഹുല്‍ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ ഏറ്റവും യോഗ്യന്‍ ഗംഭീറാണ്. പുതിയ യാത്രയില്‍ ഗംഭീറിനു പൂര്‍ണ പിന്തുണയേകാന്‍ ബിസിസിഐ ഉണ്ടാകും-ജയ് ഷാ എക്സില്‍ കുറിച്ചു.

2027 ഡിസംബര്‍ 31 വരെ മൂന്നര വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞവര്‍ഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ തുടരുകയായിരുന്നു.

58 ടെസ്റ്റില്‍ 104 ഇന്നിങ്‌സില്‍നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍നിന്ന് 5238 റണ്‍സും 37 ടി-20യില്‍നിന്ന് 932 റണ്‍സും ഗംഭീര്‍ നേടിയിട്ടുണ്ട്