ഇന്ത്യയുടെ സഹപരിശീലക സ്ഥാനത്തേക്ക് അഭിഷേക് നായര്‍

2018 മുതല്‍ സഹപരിശീലകനായി പ്രവര്‍ത്തിച്ച  വരുന്ന മത്സരങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങല്‍ നല്‍കുവാനും ടീമിനെ മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കാനുമാകുമെന്നാണ് കരുതുന്നത്.

author-image
Athira Kalarikkal
New Update
Abishek & gambir

Gautam Gambhir & Abishek Nayar

Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ത്യ, മുംബൈ ടീമിന്റെ മുന്‍ ബാറ്റര്‍ അഭിഷേക് നായരെ ഇന്ത്യ ടീമിന്റെ പുതിയ സഹപരിശീലക സ്ഥാനത്തേക്ക് നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി എത്തിയ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സഹപരിശീലക സ്ഥാനത്തേക്ക് അഭിഷേകിനെ കൊണ്ടുവരാനൊരുങ്ങുകയാണ് ഗംഭീര്‍. 2024 ഐപിഎല്ലില്‍ ഗംഭീറിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലിപ്പിക്കാന്‍ അഭിഷേകുമുണ്ടായിരുന്നു. കൊല്‍ക്കത്തയുടെ വമ്പന്‍ നേട്ടത്തില്‍ ഇരുവര്‍ക്കും നിര്‍ണ്ണായക പങ്കുണ്ട്. കളിക്കാരുടെ ബാറ്റിങ് വൈഭവത്തെ പരിപോഷിപ്പിക്കാന്‍ അഭിഷേകിന് പ്രത്യേക കഴിവുണ്ടെന്നാണ് ഗംഭീര്‍ പറയുന്നത്.

അഭിഷേക് ശര്‍മ്മയെ ബാറ്റിങ് പരിശീലകനായിട്ടായിരിക്കും എത്തിക്കുന്നത്. 2018 മുതല്‍ സഹപരിശീലകനായി പ്രവര്‍ത്തിച്ച  വരുന്ന മത്സരങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങല്‍ നല്‍കുവാനും ടീമിനെ മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കാനുമാകുമെന്നാണ് കരുതുന്നത്. അഭിഷേകിന്റെ അനുഭവസമ്പത്ത് ഇന്ത്യന്‍ ടീമില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെയുള്ള മികച്ച കളിക്കാരെ അഭിഷേക് പരിശീലിപ്പിച്ചുണ്ട്. അതേസമയം, ഇന്ത്യന്‍ ബൗളിംഗ് കോച്ച് ആയി കര്‍ണാടക പേസര്‍ വിനയ് കുമാറിനെ നിയമിക്കാനാണ് തീരുമാനം. ഇന്ത്യയുടെ ബൗളിങ് ലെജന്‍ഡ് സഹീര്‍ ഖാനിനെ ബൗളിങ് കോച്ചായി നിയമിക്കാനിരിക്കെയാണ് ഗംഭീര്‍ വിനയ് കുമാറിനെ നിയമിക്കാമെന്ന തീരുമാനത്തിലെത്തുന്നത്.

india Gautam Gambhir Abishek Nayar