Virat Kohli & Rohit Sharma
മുംബൈ : ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയ്ക്കും കോഹ്ലിക്കും 2027ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ ആകും എന്ന് ഗംഭീര്‍. ഇരുവരും ഫിറ്റ്‌നസ് സൂക്ഷിക്കുക ആണെങ്കില്‍ അവര്‍ 2027 ലോകകപ്പ് വരെ കളിക്കുമെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് ഗംഭീര്‍ പറഞ്ഞു. ഇന്ന് ഇന്ത്യന്‍ പരിശീലകനായ ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുക ആയിരുന്നു ഗംഭീര്‍.
'വലിയ വേദിയില്‍ അവര്‍ക്ക് എന്ത് നല്‍കാന്‍ കഴിയുമെന്ന് രോഹിതും കോഹ്ലിയും കാണിച്ചുതന്നു. അവര്‍ എത്ര കാലം കളിക്കണം എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്, എനിക്ക് ഇതിന് ഉത്തരം നല്‍കാന്‍ കഴിയില്ല. ഏത് ടീമും കഴിയുന്നിടത്തോളം കാലം ഇവര്‍ രണ്ടുപേരും ഒപ്പം ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നു'' ഗംഭീര്‍ പറഞ്ഞു. ഫിറ്റ്‌നസ് സൂക്ഷിക്കുക ആണെങ്കില്‍ ഇരുവര്‍ക്കും 2027 ഏകദിന ലോകകപ്പ് വരെ കളിക്കാന്‍ ആകും. ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
