ഔദ്യോഗിക പ്രഖ്യാപനമെത്തി, ഗംഭീറിന് മുന്നില്‍ വെല്ലുവിളിയായി ഏകദിന പരമ്പര

ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരയാണ് ഗംഭീറിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. പരമ്പരയിലാണ് ഗംഭീര്‍ ഔദ്യോഗികമായി പരിശീലക ചുമതല ഏറ്റെടുക്കുക.  ഗംഭീറിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയതാണ് ഗംഭീറിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ നിര്‍ണായകമായത്.

author-image
Athira Kalarikkal
New Update
gautam
Listen to this article
0.75x 1x 1.5x
00:00 / 00:00

രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ആരായിരിക്കും ഇന്ത്യയുടെ പരിശീലകനാവുക എന്നതില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ ഔദ്യോഗികമായി നിയമിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിട്ടാണ് ഗംഭീറിനെ നിയമിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. 2027 ഡിസംബര്‍ വരെയാണ് ഗംഭീറിന് നിയമനം. ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ ഗൗതം ഗംഭീറിന് അനായാസം സാധിക്കുമെന്നാണ് ജയ് ഷാ പറഞ്ഞത്. 2027 ഏകദിന ലോകകപ്പിലും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരും. 

 

ഈ മാസം അവസാനം ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരയാണ് ഗംഭീറിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. പരമ്പരയിലാണ് ഗംഭീര്‍ ഔദ്യോഗികമായി പരിശീലക ചുമതല ഏറ്റെടുക്കുക.  ഗംഭീറിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയതാണ് ഗംഭീറിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ നിര്‍ണായകമായത്.

bcci Gautam Gambir