Sunil Gavaskar & Jay Shah
രാഷ്ട്രീയ അജണ്ടകള്‍ കാരണം ജയ് ഷാ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പലരും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിരവധി കാര്യങ്ങള്‍ ജയ് ഷാ ചെയ്തിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു. പുരുഷ വനിതാ താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ചതും വനിതാ പ്രീമിയര്‍ ലീഗ് തുടങ്ങിയതും ബിസിസിഐ സെക്രട്ടറിയായ ജയ് ഷായുടെ നേട്ടമാണെന്ന് ഗവാസ്‌കര്‍ ചൂണ്ടികാണിച്ചു.
എല്ലായിപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ ജയ് ഷാ ശ്രമിക്കുന്നു. പക്ഷേ അയാളുടെ പിതാവിന്റെ രാഷ്ട്രീയമാണ് ആളുകള്‍ ചിന്തിക്കുന്നത്. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് താരങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ വിനോദത്തിനായി ചെയ്യാന്‍ കഴിയും. പുതിയ തലമുറയ്ക്ക് ഉപകാരപ്രദമായ പലകാര്യങ്ങളും നിര്‍ണായക സ്ഥാനങ്ങളില്‍ ഇരുന്ന താരങ്ങള്‍ ചെയ്യാന്‍ മടിച്ചിട്ടുണ്ടെന്നും സുനില്‍ ഗാവസ്‌കര്‍ വിമര്‍ശിച്ചു.