Shubman Gill will be released from Indian contigent before Super 8
ലോഡര്‍ഹില്‍ : ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്കു മുന്‍പ് ശുഭ്മന്‍ ഗില്‍, ആവേശ് ഖാന്‍ എന്നിവരെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് തീരുമാനമെടുത്തിരുന്നു. രണ്ടുപേരും ഇന്ത്യയുടെ റിസര്‍വ് താരമായാണ് അമേരിക്കയിലെത്തിയത്. ഏതെങ്കിലും താരത്തിന് അപകടം സംഭവിച്ചാല്‍ പകരക്കാരായാണ് റിസര്‍വ് താരങ്ങളെ കൊണ്ടുപോകുന്നത്.
ഇപ്പോഴിതാ പുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. അച്ചടക്ക നടപടികളുടെ ഭാഗമായാണ് ഗില്ലിനെ തിരികെ നാട്ടിലേക്ക് അയക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം ക്യാമ്പിലുണ്ടെങ്കിലും ടീമിനൊപ്പം മത്സരങ്ങള്‍ക്ക് ഒന്നും പോകാറില്ലെന്നാണ് റിപ്പോര്‍ട്ട്. അതു മാത്രമല്ല ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഗില്‍ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. ഗില്ലിനെതിരെ അച്ചടക്ക നടപടി എടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.