വിദേശത്ത് ടെസ്റ്റ് ജയിക്കാനുളള ബ്ലൂ പ്രിന്റ് നല്‍കിയത് രോഹിത്തും,കോഹ്ലിയുമെന്ന് ഗില്‍

കോഹ്ലി എപ്പോഴും അഗ്രസീവായിരുന്ന ക്യാപ്റ്റനായിരുന്നു എന്നാല്‍ രോഹിത് ശര്‍മ്മയെ എപ്പോഴും ശാന്തനായി മാത്രമേ കണാനാകൂ

author-image
Sneha SB
New Update
NEW CAP

മുംബൈ : ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി മാറിയ ശേഷം ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍.ഇന്ത്യന്‍ ടീമിന് വിദേശ മണ്ണില്‍ ജയിക്കാനുളള ബ്ലൂപ്രിന്റ് നല്‍കിയത് രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലയുടെയും വ്യത്യസ്ഥമായ ക്യാപ്റ്റന്‍സി ശൈലികളെന്ന് ശുഭ്മാന്‍ ഗില്‍.ഇവര്‍ക്കൊപ്പം അശ്വിന്റെ സംഭാവനകളും വിസ്മരിക്കാനാവാത്തതെന്ന് ഗില്‍.ബിസിസിഐ പങ്കുവച്ച വീഡിയോയിലാണ് ഗില്‍ ഇക്കാര്യം പറയുന്നത്.' രോഹിത് ഭായ് ,വിരാട് ഭായ്,അശ്വിന് ഭായ് എന്നിവരാണ് ഇന്ത്യക്ക് വിദേശത്ത് വിജയിക്കാന്‍വേണ്ട ബ്ലൂപ്രിന്റുണ്ടാക്കിയതെന്ന് പറയാം.അങ്ങനൊരു രൂപരേഖ കയ്യിലുണ്ടെങ്കില്‍ വിദേശത്തെ മത്സരങ്ങള്‍ നേരിടാന്‍ എളുപ്പമാണല്ലോ.ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ വിരാടിനും രോഹിത്തിനും വ്യത്യസ്ത സമീപനമായിരുന്നെങ്കിലും കളിയുടെ ശൈലിയില്‍ ഇരുവരും ഒരുപോലെയായിരുന്നു.രണ്ട് പേരുടെ ലക്ഷ്യം ഒന്ന്തന്നെ ആയിരുന്നല്ലോ.കോഹ്ലി എപ്പോഴും അഗ്രസീവായിരുന്ന ക്യാപ്റ്റനായിരുന്നു എന്നാല്‍ രോഹിത് ശര്‍മ്മയെ എപ്പോഴും ശാന്തനായി മാത്രമേ കണാനാകൂ,പക്ഷേ മത്സരത്തോടടുക്കുമ്പോള്‍ രോഹിത്തും അഗ്രസീവായി മാറാറുണ്ട്.സഹകളിക്കാരോട് സംസാരിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യുന്ന രോഹിത്തിന്റെ ശൈലി മാതൃകയാക്കുമെന്നും ഗില്‍ പറഞ്ഞു ' .

rohith sharma Virat Kohli Shubman Gill test cricket