ഗോള്‍കീപ്പര്‍ ധീരജ് സിംഗ് മോഹന്‍ ബഗാനില്‍

ഐ എസ് എല്‍ സീസണ് മുന്നോടിയായി സ്‌ക്വാഡ് മെച്ചപ്പെടുത്തുന്ന മോഹന്‍ ബഗാന്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗിനെ സ്വന്തമാക്കി. എഫ് സി ഗോവയില്‍ നിന്നാണ് ധീരജിനെ മോഹന്‍ ബഗാന്‍ ടീമിലേക്ക് എത്തിക്കുന്നത്.

author-image
Prana
New Update
dheeraj bagan
Listen to this article
0.75x1x1.5x
00:00/ 00:00

ഐ എസ് എല്‍ സീസണ് മുന്നോടിയായി സ്‌ക്വാഡ് മെച്ചപ്പെടുത്തുന്ന മോഹന്‍ ബഗാന്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗിനെ സ്വന്തമാക്കി. എഫ് സി ഗോവയില്‍ നിന്നാണ് ധീരജിനെ മോഹന്‍ ബഗാന്‍ ടീമിലേക്ക് എത്തിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. 2021 മുതല്‍ ധീരജ് സിംഗ് ഗോവയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
ധീരജ് മോഹന്‍ ബഗാനില്‍ ഒന്നാം നമ്പര്‍ ആകുമോ എന്ന് കണ്ടറിയാം. ഗോവയില്‍ അവസാന സീസണുകളില്‍ ധീരജിന്റെ പ്രകടനം അത്ര നല്ലതായിരുന്നില്ല. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ് ധീരജ് സിംഗ്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം ധീരജിന്റെ കരിയര്‍ താഴൊട്ടേക്കാണ് പോയത്. കരിയര്‍ നേര്‍ വഴിയില്‍ ആക്കല്‍ ആകും ഈ നീക്കത്തിലൂടെ ധീരജിന്റെ ഉദ്ദേശം 

isl goal keeper mohun bagan