ബ്രിസ്‌ബൺ : 2024-ലെ ഓസ്ട്രേലിയന്‍ ഓള്‍ സ്‌കൂള്‍സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി ക്വീന്‍സ്ലാന്‍ഡിലെ ഗൗട്ട് ഗൗട്ട്, 2024 ലെ ക്വീന്‍സ്ലന്‍ഡ് സ്പോര്‍ട് ആന്റ് അത്ലറ്റിക്സ് സെന്ററില്‍ നടന്ന ആണ്‍കുട്ടികളുടെ അണ്ടര്‍ 18, 200 മീറ്ററിന്റെ ദേശീയ റെക്കോര്‍ഡ് വെറും 20.04 സെക്കന്‍ഡില്‍ തകര്‍ത്തു.
ശനിയാഴ്ച ബ്രിസ്ബേനില്‍ നടന്ന ഓസ്ട്രേലിയന്‍ ഓള്‍ സ്‌കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലാണ് 20.04 സെക്കന്‍ഡില്‍ 200 മീറ്റര്‍ ഓടി ഗൗട്ട് ഗൗട്ട് ചരിത്രപുസ്തകത്തില്‍ ഇടം നേടിയത്. മുമ്പ് 1968ലെ ഒളിമ്പിക്സില്‍ പീറ്റര്‍ നോര്‍മന്റെ 100 മീറ്ററില്‍ 20.06 റെക്കോര്‍ഡ് തകര്‍ത്താണ് ഏറ്റവും വേഗത്തില്‍ 200 മീറ്റര്‍ ഓടുന്ന അത്ലറ്റായി ഗൗട്ട് ഗൗട്ട് മാറിയത്.പീറ്റര്‍ നോര്‍മന്റെ റെക്കോര്‍ഡ് 56 വര്‍ഷങ്ങളാണ് നീണ്ടുനിന്നത്.