മഴ: ഗുജറാത്ത് – കൊൽക്കത്ത മത്സരം ഉപേക്ഷിച്ചു; ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് കാണാതെ പുറത്തായി

2 മത്സരങ്ങളിലായി അഞ്ച് ജയം സഹിതം 10 പോയിന്റുമായി എട്ടാം സ്ഥാനത്തായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. ഇന്നത്തെ ഒരു പോയിന്റ് ചേർത്ത് 11 പോയിന്റ്.

author-image
Vishnupriya
Updated On
New Update
guj

ഗുജറാത്ത് താരങ്ങൾ

Listen to this article
0.75x1x1.5x
00:00/ 00:00

അഹമ്മദാബാദ്: മഴ കാരണം ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം ടോസ് പോലും ഇടനാകാതെയാണ് ഉപേക്ഷിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു.

എന്നാൽ, ഇതോടെ ഗുജറാത്ത് ടൈറ്റൻസ് ടൂർണമെന്റിൽ പുറത്തായി. 12 മത്സരങ്ങളിലായി അഞ്ച് ജയം സഹിതം 10 പോയിന്റുമായി എട്ടാം സ്ഥാനത്തായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. ഇന്നത്തെ ഒരു പോയിന്റ് ചേർത്ത് 11 പോയിന്റ്. അടുത്ത മത്സരം വിജയിച്ചാലും ടൈറ്റൻസിന് പ്ലേഓഫിൽ എത്താനാകില്ല. 2022ൽ ചാംപ്യന്മാരാകുകയും 2023ൽ ഫൈനലിലെത്തുകയും ചെയ്ത ടീമാണ് ഗുജറാത്ത്.

ഈ സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീമാണ് കൊൽക്കത്ത. 13 മത്സരങ്ങളിൽനിന്ന് ഒൻപതു വിജയം സഹിതം 19 പോയിന്റാണ് ഇപ്പോൾ കൊൽക്കത്തകൈപ്പിടിയിലാക്കിയിട്ടുള്ളത്. ഇതോടെ ലീഗ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് കൊൽക്കത്ത ഉറപ്പിച്ചു.

gujarat titans kolkata knight riders