ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണെ തോല്‍പ്പിച്ച് ഗുകേഷ്

ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ കറുത്ത കരുക്കളുമായി കളിച്ചപ്പോള്‍ ഗുകേഷിനെതിരെ കാള്‍സണ്‍ വിജയം നേടിയിരുന്നു.

author-image
Sneha SB
New Update
chess

നോര്‍വെയില്‍വച്ച് നടന്ന നോര്‍വേ ചെസ് ചാമ്പ്യന്‍ഷിന്റെ ആറാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണെ വീഴ്ത്തി ഡി ഗുകേഷ്.ലോക മുന്‍ ചാമ്പ്യനായ കാള്‍സനെതിരെ ക്ലാസിക്കല്‍ ടൈം കണ്‍ട്രോള്‍ മത്സരത്തില്‍ കാള്‍സനെതിരെ ഗുകേഷിന്റെ ആദ്യ വിജയമാണിത്.വെളളക്കരുക്കളുമായി കളിച്ച ഗുകേഷിനെതിരെ കളിയുടെ ആദ്യ ഘട്ടത്തില്‍ കാള്‍സണ്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അവസാനഘട്ടത്തില്‍ കാള്‍സണ് സംഭവിച്ച പിഴവ് ഗുകേഷിന് അനുഗ്രഹമായി.മത്സരം തോറ്റതിന്റെ വിഷമം ചെസ് ബോര്‍ഡില്‍ ആഞ്ഞടിച്ചുകൊണ്ടാണ് അദ്ദേഹം തീര്‍ത്തത്. ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ കറുത്ത കരുക്കളുമായി കളിച്ചപ്പോള്‍ ഗുകേഷിനെതിരെ കാള്‍സണ്‍ വിജയം നേടിയിരുന്നു. രാജാവിനടുത്തെത്തുമ്പോള്‍ ചുവട് പിഴയ്ക്കരുത് എന്ന് കാള്‍സണ്‍ മുമ്പ് പറഞ്ഞിരുന്നു.കഴിഞ്ഞ വര്‍ഷം പ്രഗ്നാന്ദയുമായി മത്സരിച്ചു തോറ്റ ലോക ഒന്നാം നമ്പര്‍ താരം  തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യന്‍ താരത്തോട് തോല്‍ക്കുന്നത്.
 

 

chess magnus carlsen D Gukesh