ഗുകേഷിന് രാജ്യത്തിന്റെ അഭിനന്ദനപ്രവാഹം

സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ഗുകേഷിന്റെ വിജയമെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

author-image
Prana
New Update
gukesh champ

ചെസില്‍ വിശ്വകിരീടം ചൂടിയ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷിന് അഭിനന്ദനപ്രവാഹം. സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ഗുകേഷിന്റെ വിജയമെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പേര് ചെസ്സിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് യുവ മനസ്സുകളെ വലിയ സ്വപ്നം കാണാനും മികവ് പിന്‍തുടരാനും പ്രചോദിപ്പിക്കുന്നത് കൂടിയാണെന്നും മോദി പറഞ്ഞു.
ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ് ഗുകേഷ് നല്‍കിയതെന്നും അദ്ദേഹത്തിന്റെ വിജയത്തിലൂടെ, ചെസ്സിന്റെ ശക്തികേന്ദ്രം ഇന്ത്യയാണെന്ന് ഉറപ്പിച്ചിരിക്കുന്നതായും രാഷ്ട്രപതി ദ്രൗപദി മുര്‍മു എക്‌സിലൂടെ ആശംസിച്ചു.
ചെസ്സിനും ഇന്ത്യക്കും അഭിമാന നിമിഷം എന്നായിരുന്നു മുന്‍ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ ട്വീറ്റ്. തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ അഭിമാനനിമിഷമാണിതെന്നും അദ്ദേഹം കുറിച്ചു.
ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാക്കളായ അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര, ഹംഗറിയന്‍ ചെസ്സ് ഇതിഹാസ താരം ജൂഡിത്ത് പോള്‍ഗാര്‍, കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ തുടങ്ങി നിരവധിപേരാണ് ഗുകേഷിന് ആശംസകളുമായി എത്തിയത്.

india chess droupadi murmu modi D Gukesh