ഗുകേഷിന് തിരിച്ചു വരവ് ; ഹികാരു നകാമുറയെ പരാജയപ്പെടുത്തി

'എനിക്ക് വളരെ സന്തോഷം തോന്നുന്നു. എന്റെ ടൈം മാനേജ്‌മെന്റ് ഇന്ന് മുമ്പത്തേക്കാള്‍ വളരെ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു.'

author-image
Sneha SB
New Update
GUKESH

ഗുകേഷിന് തിരിച്ചു വരവ് ; ഹികാരു നകാമുറയെ പരാജയപ്പെടുത്തി


ഇന്ന് നടന്ന നോര്‍വേ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ഹികാരു നകാമുറയെ പരാജയപ്പെടുത്തി മൂന്ന് പോയിന്റുകള്‍ നേടി അക്കൗണ്ട് തുറന്ന് ലോക ചാമ്പ്യന്‍ ഡി ഗുകേഷ് . ആദ്യ രണ്ട് റൗണ്ടുകളില്‍ നോര്‍വീജിയന്‍ മാഗ്‌നസ് കാള്‍സണോടും സഹതാരം അര്‍ജുന്‍ എറിഗൈസിയോടും തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിയ ഗുകേഷ്, റാപ്പിഡ്, ബ്ലിറ്റ്‌സ് എന്നീ മികച്ച കളിക്കാരില്‍ ഒരാളായ നകാമുറയെ 42 നീക്കങ്ങളിലൂടെ സമയ സമ്മര്‍ദ്ദത്തിലാക്കി. അവസാന രണ്ട് ഗെയിമുകളില്‍ നിരന്തരം സമയ സമ്മര്‍ദ്ദത്തിലായിരുന്ന ഗുകേഷ്, ആറ് കളിക്കാരുടെ ഡബിള്‍ റൗണ്ട് റോബിന്‍ ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ നകാമുറയെ തോല്‍പ്പിച്ചു.

'എനിക്ക് വളരെ സന്തോഷം തോന്നുന്നു. എന്റെ ടൈം മാനേജ്‌മെന്റ് ഇന്ന് മുമ്പത്തേക്കാള്‍ വളരെ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് (നകമുറക്്) ചില സമനില അവസരങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ മൊത്തത്തില്‍, അത് നല്ലതായിരുന്നുവെന്ന് ഞാന്‍ കരുതുന്നു,' മത്സരത്തിന് ശേഷം ഗുകേഷ് പറഞ്ഞു'.ലാക ചാമ്പ്യന്‍ ഡി ഗുകേഷ് തന്റെ 19-ാം ജന്മദിനത്തില്‍ വീണ്ടും ട്രാക്കിലേക്ക് തിരിച്ചുവന്നു, ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ഹികാരു നകാമുറയെ പരാജയപ്പെടുത്തി നോര്‍വേ ചെസ്സില്‍ മൂന്ന് പോയിന്റുമായി തന്റെ അക്കൗണ്ട് തുറന്നു.

 

chess D Gukesh