ഫിഡെ കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റ്; ചരിത്രം രചിച്ച് യുവതാരം ഗുകേഷ്

2024 ഫിഡെ കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ചരിത്ര വിജയം കൈവരിച്ച് ഇന്ത്യയുടെ യുവതാരം ഡി.ഗുകേഷ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യക്കാരനാണ് 17കാരനായ താരം.

author-image
Athira Kalarikkal
New Update
D Gukesh

D Gukesh

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ടൊറന്റോ : 2024 ഫിഡെ കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ചരിത്ര വിജയം കൈവരിച്ച് ഇന്ത്യയുടെ യുവതാരം ഡി.ഗുകേഷ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യക്കാരനാണ് 17കാരനായ താരം. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗുകേഷിന്റെ പേരിലാണ്. മത്സരത്തില്‍ എതിരാളിയായ ഹികാരു നകാമുറയ്‌ക്കെതിരെ കറുത്ത കരുക്കളുമായി കളിച്ച ഗുകേഷ്, താരത്തെ സമനിലയില്‍ തളച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. 

9/14 പോയിന്റുകളുമായാണ് ഗുകേഷ് ഒന്നാം സ്ഥാനത്തെത്തിയത്. ഫാബിയാനോ കരുവാന യാന്‍ നീപോംനീഷി മത്സരത്തില്‍ 109 സൂക്ഷ്മ നീക്കങ്ങള്‍ക്കൊടുവില്‍ പോരാട്ടം ടൈയിലെത്തിക്കുകയായിരുന്നു. ഗുകേഷ് 12ാം വയസ്സില്‍ ഗ്രാന്‍ഡ്മാസ്റ്ററായി ചരിത്രം രചിച്ച വ്യക്തിയാണ്. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററാകുമ്പോള്‍ താരത്തിന് 12 വയസ്സും ഏഴു മാസവും 17 ദിവസവുമായിരുന്നു പ്രായം. സ്‌കൂളിലെ ചെസ് പരിശീലകനായ ഭാസ്‌കറാണ് ഗുകേഷിലെ ചെസ് മികവ് ആദ്യം കണ്ടെത്തിയത്. കളി പഠിച്ചു തുടങ്ങി ആറാം മാസത്തില്‍ തന്നെ ഗുകേഷ് ഫിഡെ റേറ്റിങ്ങുള്ള താരമായി ഉയര്‍ന്നു. 

ഒളിംപ്യാഡില്‍ ഇന്ത്യന്‍ ബി ടീമംഗമായിരുന്ന ഗുകേഷ് അഞ്ചാം റൗണ്ടിലെ വിജയം സ്വന്തമാക്കിയതോടെ വിശ്വനാഥന്‍ ആനന്ദിനും പെന്റല ഹരികൃഷ്ണയ്ക്കും പിന്നാലെ ഏറ്റവും റേറ്റിങ്ങുള്ള മൂന്നാമത്തെ ഇന്ത്യന്‍ താരവുമായി ഗുകേഷ്. 2024ല്‍ നടന്ന ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ താരം ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ വിജയിച്ചിരുന്നു. കാന്‍ഡിഡേറ്റ്‌സ് ചെസിലെ ഗുകേഷിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ താരത്തെ അഭിനന്ദിച്ചു. 

 

candidates chess tournament D Gukesh