/kalakaumudi/media/media_files/2024/12/03/cphtvrzxyXGslrXxH3Hm.jpg)
ദുബായ്: യുഎഇയുടെ 53-ാമത് ദേശീയ ദിനവും ജി വി ഡി കുടുംബ സംഗമവും ദുബായിലെ നാഷണല്‍ പാര്‍ക്കില്‍ ഗംഭീരമായി ആഘോഷിച്ചു. ആഘോഷ പരിപാടി ഗുരു വിചാരധാര പ്രസിഡന്റ് പി ജി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വ മേഖലകളിലും സുസ്ഥിര വികസനം ഉറപ്പാക്കി ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകാപരമായ ഭരണം കാഴ്ചവച്ചു കൊണ്ട്, സ്‌നേഹത്തിന്റെയും, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകാ രാജ്യമാക്കിമാറ്റിയ യു എ ഇ ഭരണ സാരഥികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഒ. പി വിശ്വംഭരന്‍ സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പ്രഭാകരന്‍ പയ്യന്നൂര്‍, വിജയകുമാര്‍ ഓലകെട്ടി, സിപി മോഹനന്‍, പ്രദീപ് കാഞ്ഞങ്ങാട്, സുരേഷ് വേങ്ങോട്, ലളിതാ വിശ്വംഭരന്‍, ഗായത്രി രംഗന്‍, അമ്പിളി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗായത്രി, വൈഷ്ണവി, മൗര്യ സീവിന്‍ ,അതുല്യ, മിഥുന്‍, അശ്വിന്‍, എന്നിവര്‍ വിവിധ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മഞ്ജു, വിനോദ് നന്ദി രേഖപ്പെടുത്തി.