ഇംഗ്ലണ്ട് ജഴ്‌സിയില്‍ കന്നി സെഞ്ച്വറിയുമായി അറ്റ്കിന്‍സന്‍

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് തകര്‍പ്പന്‍ സെഞ്ചറിയുമായി അറ്റ്കിന്‍സന്‍ ചരിത്രമെഴുതിയത്. 115 പന്തുകള്‍ നേരിട്ട അറ്റ്കിന്‍സന്‍, 14 ഫോറും നാലു സിക്‌സും സഹിതം 118 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

author-image
Athira Kalarikkal
New Update
gus atkinson..

Gus Atkinson during the second Test match against Sri Lanka at Lord's

Listen to this article
0.75x 1x 1.5x
00:00 / 00:00

രാജ്യാന്തര ക്രിക്കറ്റില്‍ കന്നി സെഞ്ച്വറിയുമായി ചരിത്രമെഴുതി അറ്റ്കിന്‍സന്‍. ആഭ്യന്തര ക്രിക്കറ്റില്‍ പോലും ഇതുവരെ ഒരു സെഞ്ചറി നേടാനാകാത്ത താരത്തിന് ഇത് വമ്പന്‍ നേട്ടമെന്ന് തന്നെ പറയാം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് തകര്‍പ്പന്‍ സെഞ്ചറിയുമായി അറ്റ്കിന്‍സന്‍ ചരിത്രമെഴുതിയത്. 115 പന്തുകള്‍ നേരിട്ട അറ്റ്കിന്‍സന്‍, 14 ഫോറും നാലു സിക്‌സും സഹിതം 118 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. രാജ്യാന്തര കരിയറിലെ അഞ്ചാമത്തെ മാത്രം ടെസ്റ്റ് മത്സരത്തിലാണ്, കരിയറിലെ കന്നി സെഞ്ചറിയുമായി അറ്റ്കിന്‍സന്‍ വിസ്മയിപ്പിച്ചത്. ഇതോടെ, വിഖ്യാതമായ ലോര്‍ഡ്‌സില്‍ എട്ടാമതോ അതിനു താഴെയോ ഉള്ള ബാറ്റിങ് പൊസിഷനിലെത്തി സെഞ്ചറി നേടുന്ന ആറാമത്തെ മാത്രം താരമായും അറ്റ്കിന്‍സന്‍ മാറി. നിലവില്‍ ഇന്ത്യന്‍ ചീഫ് സിലക്ടറായ അജിത് അഗാര്‍ക്കറും പട്ടികയിലുണ്ട്. 2002ല്‍ ഇംഗ്ലണ്ടിനെതിരെ അഗാര്‍ക്കര്‍ ഇവിടെ പുറത്താകാതെ 109 റണ്‍സ് നേടിയിരുന്നു. ലോര്‍ഡ്‌സില്‍ സെഞ്ചറിയും 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന ആറാമത്തെ മാത്രം താരം കൂടിയാണ് അറ്റ്കിന്‍സന്‍.

gus atkinson