shoko Miyata
പാരീസ് : ഒളിംമ്പിക്‌സ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജിംനാസ്റ്റിക്സ് ടീം ക്യാപ്റ്റനെ പുറത്താക്കി ജപ്പാന്‍. പുകവലിയും മദ്യപാനവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്തൊന്‍പതുകാരിയായ ഷോകോ മിയാതെ ജപ്പാന്‍ ടീമില്‍ നിന്ന് പുറത്താക്കിയത്. മൊണാക്കോയില്‍ പരിശീലനം നടത്തുന്ന ടീം ക്യാംപില്‍ നിന്ന് ഷോകോയെ നാട്ടിലേക്ക് തിരിച്ചയക്കും.
ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള ഷോകോ കുറ്റസമ്മതം നടത്തിയെന്ന് ജപ്പാന്‍ ജിംനാസ്റ്റിക്സ് അസോസിയേഷന്‍ വ്യക്തമാക്കി. ജപ്പാനിലെ നിയമം അനുസരിച്ച് ഇരുപത് വയസ്സില്‍ താഴയുള്ളവര്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. 27 മുതലാണ് ജിംനാസ്റ്റിക്‌സ് മത്സരങ്ങള്‍.