ഹാര്‍ദിക്കിന്റെയും നടാഷയുടെയും വിവാഹമോചനത്തില്‍ വെളിപ്പെടുത്തല്‍

ഒരുമിച്ചു ജീവിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പിരിയുന്നതാണു നല്ലതെന്നു ബോധ്യമായതിനാലാണു തീരുമാനമെന്ന് വിവാഹമോചനത്തിനു പിന്നാലെ പാണ്ഡ്യ വ്യക്തമാക്കിയിരുന്നു.

author-image
Athira Kalarikkal
New Update
hardhik with family

Hardhik pandya with family

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ മോഡല്‍ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയാനുള്ള കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ട്. താനാണ് എല്ലാമെന്ന ഹാര്‍ദിക്കിന്റെ സ്വഭാവത്തില്‍ മനംമടുത്താണ് നടാഷ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദിക്ക് പാണ്ഡ്യയുടെ സ്വഭാവം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് ഇരുവരുടെയും ബന്ധത്തില്‍ ഭിന്നത വന്നതെന്നും ഹാര്‍ദിക്ക് പറഞ്ഞു. ഹാര്‍ദിക്കിന്റെ കുടുംബത്തില്‍ നിന്നാണ് ഈ വെിപ്പെടുത്തല്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 2020 മേയിലാണ് പാണ്ഡ്യയുടെയും നടാഷയുടെയും പ്രണയവിവാഹം. ഒരുമിച്ചു ജീവിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പിരിയുന്നതാണു നല്ലതെന്നു ബോധ്യമായതിനാലാണു തീരുമാനമെന്ന് വിവാഹമോചനത്തിനു പിന്നാലെ പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. മകന്‍ അഗസ്ത്യയ്‌ക്കൊപ്പം ജന്മനാടായ സെര്‍ബിയയിലാണ് നടാഷ സ്റ്റാന്‍കോവിച് ഇപ്പോഴുള്ളത്. 

 

hardhik pandya family divorce