ഹാര്‍ദിക്കിന് വീണ്ടും പണി കിട്ടി; അടുത്ത സീസണ്‍ തുടക്കം തന്നെ പുറത്ത്

ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സിനെതിരെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഹാര്‍ദ്ദിക്കിന് ബിസിസിഐ വീണ്ടും ഒരു മത്സരത്തില്‍ നിന്ന് വിലക്കും 30 ലക്ഷം രൂപ പിഴയും ചുമത്തി.

author-image
Athira Kalarikkal
Updated On
New Update
Hardhik Pandya1

Hardhik Pandya

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി. ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സിനെതിരെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഹാര്‍ദ്ദിക്കിന് ബിസിസിഐ വീണ്ടും ഒരു മത്സരത്തില്‍ നിന്ന് വിലക്കും 30 ലക്ഷം രൂപ പിഴയും ചുമത്തി.

17-ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ അവസാന മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തെ പോരാട്ടം. അതുകൊണ്ടുതന്നെ അടുത്ത സീസണ്‍ ആയിരിക്കും ഹാര്‍ദിക്കിന്റെ വിലക്ക്. ആദ്യ മത്സരമാകും ഹാര്‍ദിക്കിന് നഷ്ടമാവുക. ഹാര്‍ദിക്കിന്റെ വിലക്ക് കൂടാതെ മറ്റ് ടീമാംഗങ്ങള്‍ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. 

സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോട് 18 റണ്‍സിന്റെ പരാജയമാണ് മുംബൈ ഇന്ത്യന്‍സ് വഴങ്ങിയത്. ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ മുംബൈ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ കേവലം നാല് മത്സരങ്ങളില്‍ മാത്രം വിജയച്ച മുംബൈയ്ക്ക് എട്ട് പോയിന്റാണുള്ളത്.

 

mumbai indians hardhik pandya ipl2024