മുംബൈയുടെ മൂന്നാം തോല്‍വി; ഇങ്ങനൊരു തോല്‍വി ആഗ്രഹിച്ചിരുന്നില്ലെന്ന് മുംബൈ നായകന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യസിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വി ആരാധകരെ നിരാശയിലാക്കി. 'ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നത്‌

author-image
Athira Kalarikkal
New Update
Hardhik Pandya

IPL 2024; Hardik Pandya after getting dismissed vs RR

Listen to this article
0.75x 1x 1.5x
00:00 / 00:00

 



മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യസിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വി ആരാധകരെ നിരാശയിലാക്കി. മുംബൈ ടീമിന്റെ തുടര്‍ച്ചയായ തോല്‍വിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. 'ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നതെന്നും ചില മത്സരങ്ങള്‍ ജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ നാലിന് 20 എന്ന് മുംബൈ തകര്‍ന്നിരുന്നു.

നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ നേടിയ 34 റണ്‍സ് നേടിയിരുന്നു. മുംബൈ ഇന്ത്യന്‍സ് ധൈര്യത്തോടെ മുന്നോട്ടുപോകണം. രാജസ്ഥാനെതിരെ 150ലധികം റണ്‍സ് നേടണമായിരുന്നു. മുംബൈയുടെ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ മുന്‍ നിര ബാറ്റര്‍മാരുടെ പ്രകടനം മോശമായി' ഹാര്‍ദ്ദിക്ക് പ്രതികരിച്ചു. റിയാന്‍ പരാഗിന്റെ അര്‍ദ്ധ സെഞ്ച്വറിയില്‍ രാജസ്ഥാന്‍ ജയിക്കുകയായിരുന്നു. 

 

 

 

ipl 2024 season 17 hardhik pandya mumbai indians