Hardik Pandya sparks dating rumours with Jasmin Walia.
ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ട്.ബ്രിട്ടീഷ് ഗായിക ജാസ്മിന വാലിയയുമായി താരം ഡേറ്റിംഗിലാണെന്ന റിപ്പോർട്ടുകൾ ദേശീയ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്.താരം നിലവിൽ ഗ്രീസിൽ അവധിക്കാല ആഘോഷത്തിലാണ്.ഇതിനിടെ പങ്കുവച്ച ചിത്രങ്ങളാണ് ഏറെ ചർച്ചയാകുന്നത്.
ജാസ്മിന സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും ഹാർദിക് ഷെയർ ചെയ്ത ചിത്രങ്ങളും സമാന സ്ഥലത്ത് നിന്നുള്ളതാണെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം. സ്വിമ്മിംഗ് പൂളിന് അരികിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഇതോടെയാണ് ഇരുവരും ഒന്നിച്ചാണ് ഗ്രീസിൽ അവധിയാഘോഷിക്കുന്നതെന്ന അഭ്യൂഹം ഉയർന്നുവന്നത്.മാത്രമല്ല സോഷ്യൽ മീഡിയയിൽ പരസ്പരം ഇരുവരും പോസ്റ്റുകൾ ലൈക്ക് ചെയ്തതും ഡേറ്റിംഗിലാണെന്ന സംശയത്തിന് ആക്കം കൂട്ടി.
എസെക്സിൽ ജനിച്ച ജാസ്മിന്റെ മാതാപിതാക്കൾ ഇന്ത്യൻ ദമ്പതികളാണ്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, പഞ്ചാബി, ഭാഷകളിലും ആൽബങ്ങൾ ചെയ്തിട്ടുണ്ട്. സെർബിയൻ മോഡലായിരുന്ന നടാഷ സ്റ്റാൻകോവിച്ചായിരുന്നു ഹാർദിക്കിന്റെ മുൻ ഭാര്യ. അടുത്തിടെയാണ് ഇവർ
വേർപിരിഞ്ഞത്.അതേസമയം ഹാർദിക് നടാഷയെ വഞ്ചിച്ചെന്ന അഭ്യൂഹങ്ങളും പരന്നു. ഇത് ഉറപ്പിക്കുന്ന തരത്തിൽ വഞ്ചനയുടെ മാനസികമായി ചൂഷണയും ചെയ്യുന്നതിന്റെയും ഇരവാദം നടിക്കുന്നതിന്റെയും ചില പോസ്റ്റുകൾ നടാഷ ലൈക്ക് ചെയ്തതും ആരാധകർ ചൂണ്ടിക്കാട്ടി.