/kalakaumudi/media/media_files/2025/12/02/hardhik-2025-12-02-12-05-07.jpg)
മുംബൈ: പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിലായിരുന്ന ഹർദിക് പാണ്ഡ്യ ക്രിക്കറ്റ് പോരാട്ടങ്ങളിലേക്ക് മടങ്ങിയെത്തുന്നു.
താരം സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടം കളിക്കും. ബറോഡയ്ക്കായാണ് ഹർദിക് ഇറങ്ങുന്നത്.
നാളെ ഗുജാറത്തിനെതിരായ പോരാട്ടത്തിൽ ഓൾറൗണ്ടർ കളിക്കും. ഈ മാസം നാലിന് പഞ്ചാബിനെതിരായ പോരാട്ടത്തിലും കളിക്കും.
സ്‌പെറ്റംബറിൽ ഏഷ്യാ കപ്പ് പോരാട്ടത്തിനിടെയാണ് ഹർദികിനു പരിക്കേറ്റത്.
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പോരാട്ടങ്ങൾക്കുള്ള ടീമുകളിൽ താരം ഉൾപ്പെട്ടിരുന്നില്ല.
ഇടത് തുടയ്‌ക്കേറ്റ പരിക്കാണ് വില്ലനായത്.
വരുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ടുള്ള തിരിച്ചുവരവാണ് താരം മുന്നിൽ കാണുന്നത്.
ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി ടി20 ടീമിൽ സ്ഥാനമുറപ്പിക്കുകയാണ് ഹർദികിന്റെ മുന്നിലുള്ള വെല്ലുവിളി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
