മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂരുമായുള്ള (ആര്‍.സി.ബി) മത്സരത്തില്‍ തോല്‍വി നേരിട്ട് മുംബൈ ഇന്‍ഡ്യന്‍സ്. ക്യാപ്റ്റണ്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യ തോല്‍വിയിലുണ്ടായ വിഷമം മത്സരത്തിനു ശേഷം മാധ്യമങ്ങളുമായി പങ്കുവച്ചു.
'ശരിക്കും റണ്‍ വേട്ട നടന്ന കളിയായിരുന്നു ഇന്നലത്തേത്. വിക്കറ്റുകളും മികച്ചതായിരുന്നു. പക്ഷെ ഒരു സമയം കഴിഞ്ഞപ്പേഴേക്കും
പരാജയം ഒഴിവാക്കാനാവാത്തതായിരുന്നു. മത്സരം അതികഠിനമായിരുന്നു. ഞങ്ങള്‍ക്ക് ഒരുപാട് തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടായില്ല. നമന്‍ ധിര്‍ ഓര്‍ഡറില്‍ ബാറ്റു ചെയ്യുകയായിരുന്നു' എന്ന് പാണ്ഡ്യപറഞ്ഞു.
രോഹിത്ത് ശര്‍മ്മയുടെ പ്രകടനത്തെക്കുറിച്ച് പാണ്ഡ്യ പ്രതികരിച്ചതിങ്ങനെ 'കഴിഞ്ഞ മത്സരത്തില്‍ രോഹിത്തിനെ കിട്ടാത്തതിനാല്‍, രോഹിത്തിനോളം നന്നായി കളിക്കാന്‍ സാധിക്കുന്ന ഒരാളെ കണ്ടെത്തി കളിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. രോഹിത്ത് വന്നപ്പോള്‍ എല്ലാവരുടേയും പ്രതീക്ഷകള്‍ ഉയര്‍ന്നു.അദ്ദേഹം നന്നായിത്തന്നെ കളിച്ചു. കോച്ചിന്റെ തീരുമാനമായിരുന്നു, ഇങ്ങനൊരു മാറ്റം. വിമര്‍ശിക്കുന്നവര്‍ക്ക് അറിയില്ലല്ലോ രോഹിത്ത് എത്രമാത്രം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് കളിക്കാനായി ക്രീസില്‍ എത്തിയതെന്ന്.'
ബുംറയുടെ സാന്നിധ്യം അയാളുള്ള ഏതൊരു ടീമിനും ആശ്വാസമാണ്. ബുംറ ഞങ്ങളുടെ ടീമില്‍ വന്നു. വളരെ ഭംഗിയായിത്തന്നെ അയാള്‍ കാര്യങ്ങള്‍ ചെയ്തു. പിന്നെ ജീവിതത്തില്‍ ഒരിക്കലും താഴ്ന്നുപോകാതെ നല്ല വശങ്ങള്‍ കാണാന്‍ ശ്രമിക്കണം. ക്രിക്കറ്റ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കണക്കാക്കിത്തന്നെ കളിക്കണം. അതുവഴി നമ്മള്‍ സ്വയം നമ്മളെത്തന്നെ വിവിധ രീതികളില്‍ താങ്ങി നിര്‍ത്തുകയും വേണം. ഞങ്ങളും ടീമിലെ എല്ലാവരേയും മുന്നേറാനായി സഹായിക്കുന്നുണ്ട്. ബാക്കി മത്സരങ്ങളുടെ ഫലങ്ങളും ഢങ്ങള്‍ക്കനുകൂലമായി വരുമെന്ന് ആഗ്രഹിക്കുന്നു. എന്ന് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.