/kalakaumudi/media/media_files/2025/11/07/harman-tattoo-2025-11-07-14-17-55.jpg)
മുംബൈ :ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഏകദിന ലോകകപ്പ് കിരീടം നേട്ടം ഓരോ ക്രിക്കറ്റ് ആരാധകരുടെയും ഹൃദയത്തിലാണ് പതിഞ്ഞത് .
ഇന്ത്യൻ വനിതകളുടെ കന്നികിരീട നേട്ടത്തിന്റെ ആഘോഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടുമില്ല
.ഇപ്പോഴിതാ ലോകകപ്പ് വിജയത്തിന് ദിവസങ്ങൾക്കു ശേഷം ക്യാപ്റ്റൻ ഹർമൻപ്രീത് ക്രൗർ ആ നേട്ടം ശരീരത്തിലും പതിപ്പിച്ചു .
ഇടതു കൈയ്യിൽ ലോകകപ്പ് ട്രോഫി ടാറ്റൂ ചെയ്തതിന്റെ ചിത്രം ഹർമൻപ്രീത് സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചു.
എന്റെ ശരീരത്തിലും ഹൃദയത്തിലും എന്നന്നേക്കുമായി കൊതി വെച്ചിരിക്കുന്നു .ആദ്യദിവസം മുതൽ നിനക്കായി കാത്തിരിക്കുന്നു .
ഇനി എല്ലാ ദിവസവും രാവിലെ ഞാൻ നിന്നെ കാണും 'എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത് .കൈമുട്ടിനു മുകളിലായാണ് താരം ട്രോഫിയുടെ ചിത്രം ടാറ്റൂ ചെയ്തത്
.2017 ൽ ലോകകപ്പ് ഫൈനൽ തോറ്റ ഇന്ത്യൻ ടീമിലും ഹർമൻപ്രീത് അംഗമായിരുന്നു .ലോകകപ്പ് വിജയത്തിന് പിന്നാലെ ഹർമൻപ്രീത് ഉൾപ്പെടെയുള്ള എല്ലാ താരങ്ങളും സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പോസ്റ്റ് പങ്കുവെച്ചിരുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
