കനലായി ഹര്‍മന്‍പ്രീത് സിംഗ്; ഏഷ്യകപ്പ് ഹോക്കിയില്‍ ജപ്പാനെയും തോല്‍പ്പിച്ച് ഇന്ത്യ

നാലാം മിനിറ്റില്‍ തന്നെ മന്‍ദീപ് സിംഗ് നേടിയ ഒരു ഗോളിലൂടെ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചു. അഞ്ചാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് ആദ്യം ഗോള്‍ നേടി ഇന്ത്യയ്ക്ക് ആദ്യ ലീഡ് നല്‍കി.

author-image
Biju
New Update
hocky

രാജ്ഗിര്‍: പുരുഷ ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിലെ രണ്ടാം പൂള്‍ എ മത്സരത്തില്‍ ഇന്ത്യ ജപ്പാനെ 3-2 ന് തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് നിര്‍ണായകമായ നീക്കങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. നാലാം മിനിറ്റില്‍ തന്നെ മന്‍ദീപ് സിംഗ് നേടിയ ഒരു ഗോളിലൂടെ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചു. അഞ്ചാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് ആദ്യം ഗോള്‍ നേടി ഇന്ത്യയ്ക്ക് ആദ്യ ലീഡ് നല്‍കി. ജപ്പാന്‍ താല്‍ക്കാലികമായി സമനില പിടിച്ചെങ്കിലും 46-ാം മിനിറ്റില്‍ തന്റെ രണ്ടാമത്തെ ഗോള്‍ നേടി ഹര്‍മന്‍പ്രീത് ടീമിന്റെ ലീഡ് തിരിച്ചെടുത്തു. 

38ാം മിനിറ്റിലും 59-ാം മിനിറ്റിലും ജപ്പാന്റെ കൊസെ കവാബെ ഗോള്‍ നേടി മത്സരം ടൈ ആക്കി നിലനിര്‍ത്തി. എങ്കിലും അവസാനം വരെ വിട്ടുകൊടുക്കാതെയായിരുന്നു ടീം ഇന്ത്യയുടെ പോരാട്ടം. 
വെള്ളിയാഴ്ച നടന്ന ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ചൈനയെ 4-3ന് തകര്‍ത്തതിന് ശേഷമുള്ള വിജയമാണിത്. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള മത്സരത്തില്‍ ഇന്ത്യ മത്സര മികവും ആക്രമണ മികവും തുടരുകയായിരുന്നു. കസാക്കിസ്ഥാനെ 0-7ന് പരാജയപ്പെടുത്തിയാണ് ജപ്പാനെത്തിയത്.

ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിലാണ്. താരത്തിന്റെ ഉഗ്രമായ ഡ്രാഗ് ഫ്‌ളിക്കുകള്‍ ഇതിനകം തന്നെ നിര്‍ണായകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുവരെ, ടൂര്‍ണമെന്റില്‍ വെറും രണ്ട് ദിവസത്തിനുള്ളില്‍ 45 ഗോളുകളാണ് പിറന്നത്.

ആദ്യ ദിവസം ഇന്ത്യ, മലേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവര്‍ വിജയം നേടിയപ്പോള്‍ രണ്ടാം ദിവസം ബംഗ്ലാദേശും മലേഷ്യയും വിജയിച്ചു. ടൂര്‍ണമെന്റിന്റെ തത്സമയ സ്ട്രീമിംഗ് സോണിലിവ് ആപ്പില്‍ ലഭ്യമാകും. സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്ഡി ടിവി ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്യും.

ഏഷ്യാ കപ്പ് ഹോക്കി: ടീമുകളും ഗ്രൂപ്പുകളും

    പൂള്‍ എ ഇന്ത്യ, ജപ്പാന്‍, ചൈന, കസാക്കിസ്ഥാന്‍
    പൂള്‍ ബി : ദക്ഷിണ കൊറിയ, മലേഷ്യ, ബംഗ്ലാദേശ്, ചൈനീസ് തായ്പേയ്

ഇന്ത്യന്‍ ഷെഡ്യൂള്‍

    സെപ്റ്റംബര്‍ 1, തിങ്കള്‍ : പൂള്‍ എ: ഇന്ത്യ vs കസാക്കിസ്ഥാന്‍ - രാത്രി 7:30
    സെപ്റ്റംബര്‍ 3, ബുധന്‍ : സൂപ്പര്‍ 4s / ക്ലാസിഫിക്കേഷന്‍ മത്സരങ്ങള്‍ - 
    വൈകുന്നേരം 5:00 മുതല്‍ (യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച്)
    സെപ്റ്റംബര്‍ 4, വ്യാഴം : സൂപ്പര്‍ 4 - വൈകുന്നേരം 5:00 മുതല്‍ (യോഗ്യതയ്ക്ക് വിധേയമായി)
    സെപ്റ്റംബര്‍ 6, ശനി : സൂപ്പര്‍ 4 - വൈകുന്നേരം 5:00 മുതല്‍ (യോഗ്യതയ്ക്ക് വിധേയമായി)
    സെപ്റ്റംബര്‍ 7, ഞായര്‍ : ഫൈനല്‍ (യോഗ്യതയ്ക്ക് വിധേയമായി) - വൈകുന്നേരം 7:30

indian hocky team