ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വീണ്ടും അതിവേഗ സെഞ്ചുറിയുമായി ഹാരി ബ്രൂക്ക് ഇംഗ്ലണ്ടിനു രക്ഷകനായി. ഹാരി ബ്രൂക്കിന്റെ സെഞ്ചുറിയുടെയും ഒല്ലി പോപ്പിന്റെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 280 റണ്‍സെടുത്തു. 115 പന്തില്‍ അഞ്ച് സിക്‌സറുകളും 11 ഫോറുകളുമടക്കം 123 റണ്‍സാണ് ബ്രൂക്ക് നേടിയത്. ഒല്ലി പോപ്പ് 78 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുകളുമടക്കം 66 റണ്‍സടിച്ചു. 55.4 ഓവറില്‍ ഇംഗ്ലീഷ് ഇന്നിംഗസ് 280 റണ്‍സിന് അവസാനിച്ചു. ബ്രൂക്കിനും പോപ്പിനുമൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. ന്യൂസിലന്‍ഡിനായി നഥാന്‍ സ്മിത്ത് നാലും ഒറൂര്‍ക്കി മൂന്നും മാറ്റ് ഹെന്റി രണ്ടും വിക്കറ്റെടുത്തു.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഇംഗ്ലീഷ് ബൗളിംഗിനു മുന്നില്‍ വിയര്‍ക്കുകയാണ്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ് ന്യൂസിലന്‍ഡ്. ഏഴ് റണ്‍സോടെ ടോം ബ്ലണ്ടലും റണ്ണൊന്നുമെടുക്കാതെ വില്യം ഒറൂര്‍ക്കിയുമാണ് ക്രീസില്‍. ക്യാപ്റ്റന് ടോം ലാഥം(17), ഡെവോണ്‍ കോണ്‍വെ(11), കെയ്ന്‍ വില്യംസണ്‍(37), രചിന്‍ രവീന്ദ്ര(3), ഡാരില്‍ മിച്ചല്‍(6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡണ്‍ കഴ്‌സ് രണ്ട് വിക്കറ്റെടുത്തു. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഹാരി ബ്രൂക്ക് 197 പന്തില്‍ 171 റണ്‍സ് നേടിയിരുന്നു.
വീണ്ടും തകര്‍ത്തടിച്ച് ഹാരി ബ്രൂക്ക്; കിവീസിന് ബാറ്റിംഗ് തകര്‍ച്ച
ഹാരി ബ്രൂക്കിന്റെ സെഞ്ചുറിയുടെയും ഒല്ലി പോപ്പിന്റെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 280 റണ്‍സെടുത്തു. 115 പന്തില്‍ അഞ്ച് സിക്‌സറുകളും 11 ഫോറുകളുമടക്കം 123 റണ്‍സാണ് ബ്രൂക്ക് നേടിയത്.
New Update