/kalakaumudi/media/media_files/2025/06/26/harshith-rana-2025-06-26-13-12-18.png)
ഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനു പിന്നാലെ പേസര്‍ ഹര്‍ഷിത് റാണയെ ടീമില്‍നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.ബുധനാഴ്ച ബര്‍മിങ്ഹാമില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഹര്‍ഷിത് ടീമില്‍ ഉണ്ടാകില്ല എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഹര്‍ഷിതിനെ ടീമില്‍നിന്ന് ഒഴിവാക്കുമെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂചന നല്‍കിയിരുന്നു.ഹര്‍ഷിതിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നായിരുന്നു ഗംഭീര്‍ പ്രതികരിച്ചത്.ആന്‍ഡേഴ്സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ഹര്‍ഷിത് റാണയുടെ പേരുണ്ടായിരുന്നില്ല.ടെസ്റ്റ് ക്രിക്കറ്റ് ആരംഭിക്കുന്നതിന് രണ്ടു ദിവസം മുന്‍പാണ് ഹര്‍ഷിത് റാണ ടീം സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്.ഇംഗ്ലണ്ട് ലയണ്‍സിനെതിരേ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തോട് പിന്നീട് ടീമില്‍ ഒരു ബാക്കപ്പ് പേസറായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.ഓസ്ട്രേലിയയില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് റാണ ആദ്യം മത്സരിച്ചത്.ആദ്യ ഇന്നിങ്സില്‍ മൂന്നുവിക്കറ്റുവീഴ്ത്തി മികച്ച പ്രകടനം നടത്തി.പക്ഷേ രണ്ടാം ഇന്നിംങ്‌സിലും തൊട്ടടുത്ത ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കാതെ വന്നതോടെ ടീമില്‍ നിലനില്‍ക്കാനായില്ല.