സീനിയേഴ്‌സ് ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കാന്‍ ഹേമചന്ദ്രന്‍ നായര്‍

ഇംഗ്ലണ്ടില്‍ ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുന്ന മുതിര്‍ന്നപൗരന്മാരുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ രാജ്യത്തിനായി പാഡണിയാന്‍ ഒരുങ്ങുകയാണ് പാലക്കാട് കമലാലയം കോമ്പൗണ്ട് കോളനിയിലെ 'ഫ്യുറൈജുംബ' വീട്ടില്‍ ഹേമചന്ദ്രന്‍ നായര്‍.

author-image
Athira Kalarikkal
New Update
Hemachandran.M. Nair

Hemachandran.M. Nair

Listen to this article
0.75x 1x 1.5x
00:00 / 00:00

ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശം. അവസാനം അദ്ദേഹത്തിന് ഇന്ത്യയ്ക്ക് വേണ്ടി ജഴ്‌സി അണിയാനായി. പ്രായം 74. ജീവിതത്തിന്റെ ഭൂരിഭാഗവും ആന്‍ഡമാന്‍ നിക്കോബാറില്‍ എന്‍ജിനീയറായി ജോലി ചെയ്തു. വേറെ രാജ്യത്ത് ആണെങ്കിലും ഇന്ത്യയെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും അദ്ദേഹം മറന്നില്ല. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശവും പ്രണയവും ഹേമചന്ദ്രന്‍ നായരെ ഈ പ്രായത്തിലും ലക്ഷ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടില്‍ ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുന്ന മുതിര്‍ന്നപൗരന്മാരുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ രാജ്യത്തിനായി പാഡണിയാന്‍ ഒരുങ്ങുകയാണ് പാലക്കാട് കമലാലയം കോമ്പൗണ്ട് കോളനിയിലെ 'ഫ്യുറൈജുംബ' വീട്ടില്‍ ഹേമചന്ദ്രന്‍ നായര്‍. ഇന്ത്യന്‍ ടീമിനെ നയിക്കുന്നതും ഇദ്ദേഹമാണ്. 

ഇംഗ്ലണ്ടിലെ ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ക്രിക്കറ്റ് യു.കെ.യും വെറ്ററന്‍സ് ക്രിക്കറ്റ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് എഴുപതിനുമേല്‍ പ്രായമുള്ളവരുടെ ആദ്യ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കാനഡ, ന്യൂസീലന്‍ഡ്, ശ്രീലങ്ക, വെയില്‍സ് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ആദ്യമലയാളി ക്യാപ്റ്റനാകും ഹേമചന്ദ്രന്‍. സ്‌കൂള്‍കാലത്തേ ക്രിക്കറ്റ് കമ്പമുണ്ടായിരുന്നെങ്കിലും വീട്ടിലെ നിര്‍ബന്ധത്തിനു വഴങ്ങി എന്‍ജിനിയറിങ് പഠനത്തിനുചേര്‍ന്നു.

എന്‍ജിനിയറായി അന്തമാന്‍ നിക്കോബാറില്‍ ജോലിചെയ്യുമ്പോഴും അവിടെ വിവിധ ടീമുകള്‍ക്കായി കളിച്ചു. 38 വര്‍ഷംനീണ്ട ഔദ്യോഗികജീവിതത്തിന് വിരാമമിട്ടെങ്കിലും ഇപ്പോഴും സമയം കിട്ടുമ്പോഴെല്ലാം ക്രിക്കറ്റ് പരിശീലിക്കും. ചെന്നെയിലായിരുന്നു ടീം തിരഞ്ഞെടുപ്പ്.

india seniors Cricket worldcup