സ്വര്‍ണത്തിന് 680 രൂപ കൂടി

പണിക്കൂലി മിനിമം 5% കണക്കാക്കിയാല്‍ ഇന്നൊരു പവന്‍ ആഭരണത്തിന് കേരളത്തില്‍ 63,085 രൂപ നല്‍കണം. ഒരു ഗ്രാം ആഭരണത്തിന് 7,885 രൂപയും.

author-image
Athira Kalarikkal
New Update
ar

Representational Image

തിരുവനന്തപുരം : കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ വിലയിടിവ് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ആഗോള തലത്തില്‍ ഇടിഞ്ഞ സ്വര്‍ണ വില ഇന്നലെ മികച്ച നേട്ടത്തിലേക്ക് ഉയരുകയായിരുന്നു. ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. സ്വര്‍ണവില പവന് 58,280 രൂപയായി. 85 രൂപ വര്‍ധിച്ച് 7,285 രൂപയാണ് ഗ്രാം വില. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 18 കാരറ്റ് സ്വര്‍ണവില 6,000 രൂപയായി. വെള്ളിവില ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് വീണ്ടും 100 രൂപയിലെത്തി. 

രാജ്യാന്തര വിലയിലെ തകര്‍ച്ചയുടെ ചുവടുപിടിച്ച് കേരളത്തില്‍ ഇന്നലെ പവന് ഒറ്റദിവസം 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞിരുന്നു. 18 കാരറ്റിന് 140 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. പണിക്കൂലി മിനിമം 5% കണക്കാക്കിയാല്‍ ഇന്നൊരു പവന്‍ ആഭരണത്തിന് കേരളത്തില്‍ 63,085 രൂപ നല്‍കണം. ഒരു ഗ്രാം ആഭരണത്തിന് 7,885 രൂപയും.വെള്ളിക്ക് 3 രൂപയും.

രാജ്യാന്തര വില ഔണ്‍സിന് 2,760 ഡോളര്‍ നിലവാരത്തില്‍ നിന്ന് 2,640 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്നതായിരുന്നു കേരളത്തിലെ വിലയേയും വ്യാഴാഴ്ച വീഴ്ത്തിയത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഒറ്റയടിക്ക് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും സ്വര്‍ണത്തിന് വില കൂടിയിരിക്കുന്നത്.

gold rate hike kerala gold rate