/kalakaumudi/media/media_files/2025/12/07/hockey-2025-12-07-12-38-57.jpg)
ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പ് സെമിഫൈനലിൽ ആതിഥേയരായ ഇന്ത്യ ഇന്ന് ജർമ്മനിയെ നേരിടും.
ചെന്നൈയിൽ രാത്രി എട്ടിനാണ് മത്സരം.
നിലവിലെ ജേതാക്കളാണ് ജർമ്മനി.
പി ആർ ശ്രീജേഷാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.
കഴിഞ്ഞദിവസം നടന്ന ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഇന്ത്യ സെമിയിൽ കടന്നത്.
മത്സരം 2-2 ൽ കലാശിച്ചതോടെ ടൈബ്രേക്കറിലേക്ക് നീണ്ടു. 4-3 നായിരുന്നു ഇന്ത്യയുടെ വിജയം.
പ്രാഥമിക റൗണ്ടിലെ മൂന്നു വൻ വിജയങ്ങളുമായാണ് ഇന്ത്യ ക്വാർട്ടർ ഫൈനലിലെത്തിയത്.
ഫ്രാൻസിനെയാണ് ജർമ്മനി ക്വാർട്ടറിൽ തോൽപ്പിച്ചത്.
അർജന്റീന, നെതർലാൻഡ്‌സ്, സ്‌പെയിൻ, ന്യൂസിലൻഡ് എന്നിവയാണ് അവസാന നാലിലെത്തിയത്.
ആദ്യ സെമിയിൽ വൈകീട്ട് സ്‌പെയിൻ അർജന്റീനയെ നേരിടും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
