ബാര്‍ബഡോസില്‍ കുടുങ്ങി ഇന്ത്യന്‍ ടീം

ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലേക്ക് എത്താനാണ് തീരുമാനിച്ചിരുന്നെങ്കിലും വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു. കാറ്റഗറി 4ല്‍ ഉള്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റ് പ്രാദേശിക സമയം ഞായറാഴ്ച രാത്രി ബാര്‍ബഡോസ് വഴി കടന്നുപോകുമെന്നായിരുന്നു മുന്നറിയിപ്പ്.

author-image
Athira Kalarikkal
New Update
Barbados
Listen to this article
0.75x 1x 1.5x
00:00 / 00:00

ബാര്‍ബഡോസ് : ഇന്ത്യന്‍ ടീം ലോകകപ്പുമായി നാട്ടിലെത്തുന്നത് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷവും അവര്‍ക്ക് മടങ്ങിയെത്താന്‍ സാധിക്കുന്നില്ല. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചതാണ് ഇന്ത്യന്‍ താരങ്ങള്‍ വെസ്റ്റിന്‍ഡീസില്‍ കുടുങ്ങാന്‍ കാരണം. 

കാറ്റഗറി 4ല്‍ ഉള്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റ് പ്രാദേശിക സമയം ഞായറാഴ്ച രാത്രി ബാര്‍ബഡോസ് വഴി കടന്നുപോകുമെന്നായിരുന്നു മുന്നറിയിപ്പ്. ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലേക്ക് എത്താനാണ് തീരുമാനിച്ചിരുന്നെങ്കിലും വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീം ഞായറാഴ്ച തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

hurricane warning india Barbados