ലക്ഷ്യം ഇന്‍ഷ്യൂറന്‍സ് തുക; പാമ്പിന്റെ വിഷം കുത്തിവെച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

മരിച്ച സ്ത്രീയുടെ സഹോദരന്‍ ജസ്പുര്‍ പോലീസില്‍ പരാതിനല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സലോനിയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത് ഒരു മാസത്തിനുള്ളിലാണ് കൊലപാതകം.

author-image
Athira Kalarikkal
New Update
snake venom

Representational image

ദെഹ്‌റാദൂണ്‍ : ഇന്‍ഷൂറന്‍സ് തുക ലഭിക്കാനായി പാമ്പിന്റെ വിഷം കുത്തിവെച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടത്തി. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിലാണ് സംഭവം. ശുഭം ചൗധരിയാണ് ഭാര്യ സലോനി ചൗധരിയെ ഓഗസ്റ്റ് 11-ന് കൊലപ്പെടുത്തിയത്.

മരിച്ച സ്ത്രീയുടെ സഹോദരന്‍ ജസ്പുര്‍ പോലീസില്‍ പരാതിനല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സലോനിയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത് ഒരു മാസത്തിനുള്ളിലാണ് കൊലപാതകം.

snake venom Murder Case