‘ലോകകപ്പ് കാണാൻ പോലും താൽപര്യമില്ല’; വെളിപ്പെടുത്തി റിയാൻ പരാഗ്

ഇപ്പോൾ ലോകകപ്പിലെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോൾ അമ്പരപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ ലോകകപ്പ് കാണാൻ പോലും താൽപര്യമില്ലെന്നാണ് സ്വകാര്യ ചാനലുമായി സംസാരിക്കവെ പരാഗ് വെളിപ്പെടുത്തിയത്.

author-image
Greeshma Rakesh
Updated On
New Update
riyan

i dont even want to watch t20 world cup says riyan parag

Listen to this article
0.75x 1x 1.5x
00:00 / 00:00

ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത താരമാണ് റിയാൻ പരാഗ്. മുൻ സീസണുകളിലെല്ലാം അമ്പേ പരാജയമായിരുന്ന പരാഗ് ഈ സീസണിൽ 15 മത്സരങ്ങളിൽ 573 റൺസടിച്ച് ഏവരെയും അതിശയിപ്പിക്കുകയും ലോകകപ്പ് ടീമിൽ ഉൾപ്പെട്ടേക്കുമെന്ന ചർച്ച ഉയർന്നുവരുകയും ചെയ്തിരുന്നു.

 എന്നാൽ, ടീം പ്രഖ്യാപിച്ചപ്പോൾ 15 അംഗ സംഘത്തിലോ റിസർവ് പട്ടികയിലോ പരാഗിന് ഇടമുണ്ടായിരുന്നില്ല. ഇപ്പോൾ ലോകകപ്പിലെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോൾ അമ്പരപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ ലോകകപ്പ് കാണാൻ പോലും താൽപര്യമില്ലെന്നാണ് സ്വകാര്യ ചാനലുമായി സംസാരിക്കവെ പരാഗ് വെളിപ്പെടുത്തിയത്.

താൻ കളിച്ചിരുന്നെങ്കിൽ ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടാകുമായിരുന്നെന്നും എന്നാൽ, ഇപ്പോൾ തനിക്ക് വലിയ താൽപര്യ​മില്ലെന്നും പരാഗ് പറഞ്ഞു. ‘ആദ്യത്തെ നാല് ടീമുകളെക്കുറിച്ച് പ്രവചിച്ചാൽ അതൊരു പക്ഷപാതപരമായ ഉത്തരമായിരിക്കും. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ലോകകപ്പ് കാണാൻ പോലും താൽപര്യമില്ല. ആരാണ് വിജയിക്കുന്നതെന്ന് ഞാൻ അവസാനം കാണുകയും സന്തോഷിക്കുകയും ചെയ്യും. ഞാൻ ലോകകപ്പ് കളിക്കുമ്പോൾ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകളെ കുറിച്ചും ആലോചിക്കും’ -എന്നിങ്ങനെയായിരുന്നു പരാഗിന്റെ പ്രതികരണം.വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വിമർനം നേരിടുന്ന താരമാണ് റിയാൻ പരാഗ്. ഇതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപക പരിഹാസത്തിനും ഇരയാകാറുണ്ട്.sports news rajastan royals t20 world cup 2024 riyan parag