ആ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടില്ല: ഉസൈന്‍ ബോള്‍ട്ട്

എന്റെ റെക്കോര്‍ഡ് അടുത്തൊന്നും തകര്‍ക്കപ്പെടുമെന്ന് കരുതുന്നില്ല. അത് ഒരുപാട് കാലം നിലനില്‍ക്കും. കുറെ വര്‍ഷം കൂടി ആ റെക്കോര്‍ഡുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം

author-image
Web Desk
New Update
USAIN BOLT

I dont see anybody really breaking my records Usain Bolt

Listen to this article
0.75x 1x 1.5x
00:00 / 00:00

ഒളിംപിക്സില്‍ താന്‍ കുറിച്ച റെക്കോഡുകള്‍ അടുത്ത കാലത്തൊന്നും തകര്‍ക്കപ്പെടില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ലോകത്തെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പി ടി ഐക്ക് ടെലിഫോണില്‍ നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് ബോള്‍ട്ടിന്റെ പ്രതികരണം. അടുത്ത മാസം നടക്കുന്ന ഐ സി സി ടി20 ലോകകപ്പിന്റെ അംബാസഡറെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു ബോള്‍ട്ട് പി ടി ഐക്ക് അഭിമുഖം നല്‍കിയത്.'എന്റെ റെക്കോര്‍ഡ് അടുത്തൊന്നും തകര്‍ക്കപ്പെടുമെന്ന് കരുതുന്നില്ല. അത് ഒരുപാട് കാലം നിലനില്‍ക്കും. കുറെ വര്‍ഷം കൂടി ആ റെക്കോര്‍ഡുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം.'- തുടര്‍ച്ചയായ മൂന്ന് ഒളിംപിക്സുകളിലെ 100, 200 മീറ്ററുകളില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ ബോള്‍ട്ട് പറഞ്ഞു. അടുത്തു തന്നെ ഇന്ത്യ സന്ദര്‍ശിക്കണമെന്ന തന്റെ ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

 

Sprinter Usain Bolt