/kalakaumudi/media/media_files/2025/02/26/KOxUZZaeFdybjS15kIJz.jpg)
ebrahim Photograph: (google)
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയായി അഫ്ഗാനിസ്താന്‍ ഓപ്പണര്‍ ഇബ്രാഹീം സദ്രാന്‍. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരേ 177 റണ്‍സ് നേടിയതോടെയാണിത്. 146 പന്തുകളില്‍നിന്ന് ആറ് സിക്‌സും 12 ഫോറും സഹിതമാണ് നേട്ടം. 50-ാം ഓവറില്‍ ലാം ലിവിങ്‌സ്റ്റണിന്റെ പന്തില്‍ ജോഫ്ര ആര്‍ച്ചറിന് ക്യാച്ച് നല്‍കി പുറത്തായി.ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സദ്രാന്റെ സെഞ്ചുറി ബലത്തില്‍ അഫ്ഗാനിസ്താന്‍ ഇംഗ്ലണ്ടിനെതിരേ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് നേടി. നാലുദിവസംമുന്‍പ് ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ് തീര്‍ത്ത റെക്കോഡാണ് സദ്രാന്‍ ബുധനാഴ്ച തിരുത്തിക്കുറിച്ചത്. ഇതേ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡക്കറ്റ് 165 റണ്‍സ് നേടിയിരുന്നു. ന്യൂസീലന്‍ഡിന്റെ നഥാന്‍ ആസില്‍ 2004-ല്‍ പുറത്താവാതെ നേടിയ 145 റണ്‍സായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെയുള്ള ടോപ് സ്‌കോര്‍. സിംബാബ്‌വെയുടെ ആന്‍ഡി ഫ്‌ളവറും 145 റണ്‍സ് നേടിയിട്ടുണ്ട്.