ഐസിസി നടപടി, പാകിസ്താന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് പോയിന്റ് നഷ്ടം

കുറഞ്ഞ ഓവര്‍ നിരക്കിന് ആറ് പോയിന്റുകളാണ് പാകിസ്താന്‍ ടീമിന് നഷ്ടമാകുന്നത്. കൂടാതെ മാച്ച് ഫീയുടെ 30 ശതമാനം പിഴയും താരങ്ങള്‍ക്ക് വിധിച്ചിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ ഒമ്പത് ടീമുകളില്‍ എട്ടാം സ്ഥാനത്താണ് പാകിസ്താന്‍.

author-image
Prana
New Update
pakistan cricket
Listen to this article
0.75x 1x 1.5x
00:00 / 00:00

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റിന് തിരിച്ചടിയായി ഐസിസി നടപടി. കുറഞ്ഞ ഓവര്‍ നിരക്കിന് ആറ് പോയിന്റുകളാണ് പാകിസ്താന്‍ ടീമിന് നഷ്ടമാകുന്നത്. കൂടാതെ മാച്ച് ഫീയുടെ 30 ശതമാനം പിഴയും താരങ്ങള്‍ക്ക് വിധിച്ചിട്ടുണ്ട്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ ഒമ്പത് ടീമുകളില്‍ എട്ടാം സ്ഥാനത്താണ് പാകിസ്താന്‍. ആറ് മത്സരങ്ങള്‍ കളിച്ച പാക് ടീം രണ്ടില്‍ വിജയിച്ചപ്പോള്‍ നാലില്‍ പരാജയപ്പെട്ടു. ഇന്ത്യയാണ് ടേബിളില്‍ ഒന്നാമത്.

ബം?ഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസ്സനും മാച്ച് ഫീയുടെ 10 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്. മത്സരത്തിനിടെ പാകിസ്താന്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെതിരെ പന്തുകൊണ്ട് എറിയാന്‍ ശ്രമിച്ചതിനാണ് ഷാക്കിബിന് പിഴ വിധിച്ചിരിക്കുന്നത്. തോല്‍വി ഒഴിവാക്കാന്‍ മത്സരം വൈകിപ്പിക്കാനുള്ള റിസ്വാന്റെ തന്ത്രത്തില്‍ പ്രകോപിതനായാണ് ഷാക്കിബ് പാകിസ്താന്‍ ബാറ്ററുടെ തലയ്ക്ക് മുകളിലൂടെ പന്തെറിയാന്‍ ശ്രമിച്ചത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് പാകിസ്താനെ പരാജയപ്പെടുത്തുന്നത്. മുമ്പ് നടന്ന 12 മത്സരങ്ങളിലും പാകിസ്താനായിരുന്നു വിജയം. മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ പാക്കിസ്ഥാന്‍ ഡിക്ലയര്‍ ചെയ്ത തീരുമാനവും വിവാദമായിരുന്നു. ആദ്യ ഇന്നിം?ഗ്‌സില്‍ ആറിന് 448 എന്ന പാകിസ്താന്‍ സ്‌കോറിനെതിരെ ബംഗ്ലാദേശ് നേടിയത് 565 റണ്‍സാണ്. രണ്ടാം ഇന്നിം?ഗ്‌സില്‍ പാകിസ്താന്‍ 146 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇതോടെ വിജയലക്ഷ്യമായ 30 റണ്‍സ് വിക്കറ്റ് നഷ്ടം കൂടാതെ ബം?ഗ്ലാദേശ് മറികടന്നു.

 

icc cricket test championship Pakistan Cricket Team