2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോര്‍ഡ്സില്‍

ഇതാദ്യമായാണ് ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക.

author-image
Athira Kalarikkal
New Update
file photo

File Photo

Listen to this article
0.75x1x1.5x
00:00/ 00:00

ദുബായ് : 2025-ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനത്ത് നടക്കും. ജൂണ്‍ 11നാണ് ഫൈനല്‍ നടക്കുക. ഇതാദ്യമായാണ് ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക.

നേരത്തേ, 2021-ലെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോര്‍ഡ്സില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് സമയമായിരുന്നതിനാല്‍ ബയോ ബബിള്‍ അന്തരീക്ഷം നിര്‍ബന്ധമായിരുന്നതിനാല്‍ ഫൈനല്‍ മത്സരം പിന്നീട് സതാംപ്ടണിലേക്ക് മാറ്റുകയായിരുന്നു.

icc world test championship