ഐസിസിയുടെ ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചു

വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ. അക്‌സർ പട്ടേൽ 12-ാമൻ ആയി ടീമിൽ ഇടം പിടിച്ചു

author-image
Prana
New Update
icc world cup

ദുബൈ: ഐസിസി പ്രഖ്യാപിച്ച ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മക്ക് ഇടം നേടാനായില്ല, എന്നാൽ ആറു ഇന്ത്യൻ താരങ്ങൾ ടീമിൽ സ്ഥാനം പിടിച്ചു. ന്യൂസിലൻഡ് ഓൾറൗണ്ടർ മിച്ചൽ സാന്റ്നർ ടീമിനെ നയിക്കും. ന്യൂസിലൻഡിൽ നിന്നുള്ള നാല് താരങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രണ്ട് താരങ്ങളും സ്ക്വാഡിൽ ഇടം നേടിയപ്പോഴും ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളിൽ നിന്ന് ഒരു താരത്തിനും ടീമിൽ ഉൾപ്പെടാൻ സാധിച്ചില്ല.

ഇന്ത്യൻ താരങ്ങൾ

വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ. അക്‌സർ പട്ടേൽ 12-ാമൻ ആയി ടീമിൽ ഇടം പിടിച്ചു.

ന്യൂസിലൻഡ് & അഫ്ഗാനിസ്ഥാൻ താരങ്ങൾ

ന്യൂസിലൻഡിൽ നിന്ന് രചിന്‍ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, മാറ്റ് ഹെന്റി എന്നിവരും ടീമിൽ ഉണ്ട്. മുൻ ക്യാപ്റ്റൻ കെയിൻ വില്യംസണിന് ടീമിൽ സ്ഥാനം ലഭിച്ചില്ല. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇബ്രാഹിം സദ്രാൻ, അസ്മത്തുള്ള ഒമർസായ് എന്നിവരാണ് ടീമിൽ ഇടം നേടിയത്. കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറായിരിക്കും.

icc