ഐസിസി ചാംപ്യന്‍സ് ട്രോഫി;  അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല

അടുത്ത വര്‍ഷം പാക്കിസ്ഥാനില്‍ വെച്ച് നടക്കേണ്ടിയിരുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കളികള്‍ 'ന്യൂട്രല്‍' വേദിയില്‍ നടത്തുമെന്ന് ഐസിസിയുടെ അന്തിമ തീരുമാനം.

author-image
Athira Kalarikkal
New Update
2nd mainnnn

File Photo

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി നടത്തിപ്പില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അന്തിമ തീരുമാനമെടുത്ത്. അടുത്ത വര്‍ഷം പാക്കിസ്ഥാനില്‍ വെച്ച് നടക്കേണ്ടിയിരുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കളികള്‍ 'ന്യൂട്രല്‍' വേദിയില്‍ നടത്തുമെന്ന് ഐസിസിയുടെ അന്തിമ തീരുമാനം. 2024 മുതല്‍ 2027 വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യ, പാക്കിസ്ഥാന്‍ ടീമുകളുടെ മത്സരങ്ങള്‍ 'ന്യൂട്രല്‍' വേദിയിലായിരിക്കും കളിക്കുകയെന്നും ഐസിസി സ്ഥിരീകരിച്ചു.

അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയരാകുന്ന വനിതാ ലോകകപ്പിലും 2026 ലെ ട്വന്റി20 ലോകകപ്പിലും പാക്കിസ്ഥാന്‍ ടീം ഇന്ത്യയില്‍ കളിക്കാനെത്തില്ല. പാക്കിസ്ഥാന്റെ മത്സരങ്ങള്‍ മാത്രം മറ്റേതെങ്കിലും രാജ്യത്തെ വേദിയിലേക്കു മാറ്റേണ്ടിവരും. 2028ലെ വനിതാ ട്വന്റി20 ലോകകപ്പിലെ ആതിഥേയര്‍ പാക്കിസ്ഥാനാണ്. ഇതിലും ഇന്ത്യയുടെ കളികളില്‍ 'ഹൈബ്രിഡ് മോഡല്‍' ഉപയോഗിക്കേണ്ടിവരും. 

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കളികള്‍ യുഎഇയിലായിരിക്കും നടത്തുക. ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമേ, അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലദേശ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കുന്നത്.

'ഹൈബ്രിഡ് മോഡല്‍' അംഗീകരിക്കേണ്ടി വന്നാല്‍ ഇന്ത്യയില്‍ നടത്തുന്ന മത്സരങ്ങള്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ ടീമിനെ അയക്കില്ലെന്ന് പിസിബി നിലപാടെടുത്തിരുന്നു. നിരവധി തവണയാണ് ഇതേ ചൊല്ലി ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നിരുന്നത്. ഇപ്പോഴാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. 

 

 

india pakistan