മേജര്‍ ലീഗ് ക്രിക്കറ്റിന് ഐസിസിയുടെ ഔദ്യോഗിക പദവി

ലീഗില്‍ നേടുന്ന ഓരോ സെഞ്ചുറിയും, അര്‍ധസെഞ്ചുറിയും, റണ്ണൗട്ട്, ജയം, തോല്‍വി, ചാമ്പ്യന്‍ഷിപ്പ് എന്നിവയും റെക്കോര്‍ഡുകളും താരങ്ങളുടെ കരിയര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആയി രേഖപ്പെടുത്താന്‍ സാധിക്കും.

author-image
Athira Kalarikkal
Updated On
New Update
mlc

Photo : AP

Listen to this article
0.75x 1x 1.5x
00:00 / 00:00

ഐസിസി അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഔദ്യോഗിക ലിസ്റ്റ്-എ പദവി നല്‍കി. അടുത്ത സീസണ്‍ മുതലാണ് ഈ പദവി ലഭിക്കുക. ഐസിസിയുടെ നീക്കം എംഎല്‍സിയെ ഔദ്യോഗിക ടി20 ലീഗായും അമേരിക്കയിലെ ആദ്യത്തെ ലോകോത്തര ആഭ്യന്തര ടൂര്‍ണമെന്റായും മാറ്റിയേക്കും. 

ഇനി ഈ ലീഗില്‍ നേടുന്ന ഓരോ സെഞ്ചുറിയും, അര്‍ധസെഞ്ചുറിയും, റണ്ണൗട്ട്, ജയം, തോല്‍വി, ചാമ്പ്യന്‍ഷിപ്പ് എന്നിവയും റെക്കോര്‍ഡുകളും താരങ്ങളുടെ കരിയര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആയി രേഖപ്പെടുത്താന്‍ സാധിക്കും.

എംഎല്‍സിയില്‍ കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള നിരവധി കളിക്കാര്‍ പങ്കെടുത്തിരുന്നു. അടുത്ത സീസണില്‍ ടൂര്‍ണമെന്റില്‍ മത്സരങ്ങള്‍ ഇരട്ടിയാക്കും. ഇപ്പോള്‍ ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സ്, എംഐ ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സ്, സിയാറ്റില്‍ ഓര്‍ക്കാസ്, ടെക്‌സസ് സൂപ്പര്‍ കിംഗ്‌സ്, വാഷിംഗ്ടണ്‍ ഫ്രീഡം എന്നീ ആറ് ടീമുകള്‍ ആണ് ലീഗില്‍ ഉള്‍പ്പെടുന്നത്. 

 

icc Major League Cricket