ടെസ്റ്റ് ക്രിക്കറ്റിൽ വൻ മാറ്റത്തിനൊരുങ്ങി ഐസിസി

ഓസീസ് മാധ്യമമായ മെൽബൺഏജാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയത്. നിലവിൽ ആഷസ് രണ്ട് വർഷത്തിലൊരിക്കലാണ് നടന്നുവരുന്നത്. ICC prepares for major changes in Test cricket

author-image
Prana
New Update
t20-world-cup-2024

ഇന്ത്യ-ആസ്‌ത്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി സംഘാടനത്തിലെ വൻ വിജയത്തിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ വലിയ മാറ്റത്തിനൊരുങ്ങി ഐസിസി. ഇംഗ്ലണ്ട്-ഓസീസ് പോരാട്ടമായ ആഷസ് ഇനി മൂന്ന് വർഷത്തിനിടെ രണ്ട് തവണയായി സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓസീസ് മാധ്യമമായ മെൽബൺഏജാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയത്. നിലവിൽ ആഷസ് രണ്ട് വർഷത്തിലൊരിക്കലാണ് നടന്നുവരുന്നത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ജനകീയമായ പരമ്പരയിലൊന്നായ ആഷസിന്റെ ദൈർഘ്യം കുറച്ച്‌കൊണ്ടു വരുന്നതുവഴി ആരാധകരെ കൂടുതലായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. 2027 മുതലാണ് പരിഷ്‌കരണം നടപ്പിലാക്കുക. ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങളെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ച്‌കൊണ്ട് മത്സരങ്ങൾ നടത്തുന്നതും പരിഗണനയിലുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി ഐസിസി ചെയർമാൻ ജയ് ഷായുടെ അധ്യക്ഷതയിൽ അടുത്തമാസം യോഗം ചേരാനാണ് തീരുമാനം. ഇന്ത്യ,ഇംഗ്ലണ്ട്,ഓസീസ് തുടങ്ങി ബിഗ് ത്രീ ടെസ്റ്റു ടീമുകൾക്കിടയിൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ അനുമതി നൽകും.

icc